റിയോ ഒളിമ്പിക്സില്‍ പ്രകടനം മോശമായതിന് താരങ്ങള്‍ക്ക് കടുത്ത ശിക്ഷ പ്രഖ്യാപിച്ച് ഉത്തര കൊറിയ
|പ്രകടനം മോശമാക്കിയവര്‍ അന്താരാഷ്ട്ര രംഗത്ത് രാജ്യത്തെ നാണം കെടുത്തിയെന്നും ഇവരെ വൈകാതെ കല്‍ക്കരി ഖനി കളിലേക്ക് ജോലിക്കയക്കുമെന്നുമുള്ള കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം.
റിയോ ഒളിംപിക്സില്‍ പ്രകടനം മോശമായതിന് ഒളിംപിക് താരങ്ങള്‍ക്ക് കടുത്ത ശിക്ഷ പ്രഖ്യാപിച്ച് ഉത്തര കൊറിയ. ഒളിംപിക് താരങ്ങളില്‍ ചിലരെ കല്‍ക്കരി ഖനികളില്‍ ജോലിക്ക് അയക്കുമെന്ന് കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വ്യക്തമാക്കി. റിയോയില്‍ താരങ്ങള്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാതിരുന്നതാണ് കിം ജോങ് ഉന്നിനെ പ്രകോപിപ്പിച്ചത്.
31 താരങ്ങളാണ് ഒളിംപിക്സില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയയില്‍ നിന്ന് റിയോയിലേക്ക് വിമാനം കയറിയത്. രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമായിരുന്നു ഒളിംപിക്സില്‍ ഉത്തര കൊറിയയുടെ സമ്പാദ്യം. ഇതോടെയാണ് പ്രകടനം മോശമാക്കിയവര്‍ അന്താരാഷ്ട്ര രംഗത്ത് രാജ്യത്തെ നാണം കെടുത്തിയെന്നും ഇവരെ വൈകാതെ കല്‍ക്കരി ഖനി കളിലേക്ക് ജോലിക്കയക്കുമെന്നുമുള്ള കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം. പ്രകടനം മോശമാക്കിയവരില് ചിലരുടെ റേഷനും വെട്ടിക്കുറച്ചിട്ടുണ്ട്. സ്വര്‍ണം നേടിയവര്‍ക്ക് കാറും വീടുമടക്കം കൈനിറയെ സമ്മാനങ്ങളുമുണ്ട്. 2010ലെ ലോകകപ്പ് ഫുട്ബാളില്‍ ഉത്തര കൊറിയ പോര്‍ചുഗലിനോട് ഏഴ് ഗോളുകള്‍ക്ക് തോറ്റപ്പോഴും കിം ജോങ് ഉന്‍ താരങ്ങളെ കല്‍ക്കരി ഖനിയിലേക്ക് ജോലിക്ക് അയച്ചിരുന്നു. റിയോയില്‍ ഇദ്ദേഹം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ താരങ്ങള്‍ക്ക് കഴിയാതിരുന്നതാണ് പ്രകോപനങ്ങള്ക്കിടയാക്കിയത്.
അഞ്ച് സ്വര്‍ണമടക്കം 17 മെഡലുകളില്‍ കുറഞ്ഞൊന്നും വേണ്ടെന്നായിരുന്നു റിയോയിലേക്ക് തിരിക്കും മുന്‍പ് താരങ്ങള്‍ക്ക് കിം ജോങ് ഉന്നിന്റെ നിര്‍ദേശം.