ശിവ ഥാപ്പക്ക് റയോ ഒളിമ്പിക്സിന് യോഗ്യത, മേരി കോമിന് തിരിച്ചടി
|ഇന്ത്യന്‍ ബോക്സിങ് താരം ശിവ ഥാപ്പ റയോ ഒളിമ്പിക്സിനുള്ള യോഗ്യത നേടി.
ഇന്ത്യന്‍ ബോക്സിങ് താരം ശിവ ഥാപ്പ റയോ ഒളിമ്പിക്സിനുള്ള യോഗ്യത നേടി. 2016 റയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്സിങ് താരമാണ് ശിവ. ചൈനയില്‍ നടക്കുന്ന എഐബിഎ ഏഷ്യന്‍ ആന്‍ഡ് ഓഷ്യാനിക് ഒളിമ്പിക് ക്വാളിഫയേഴ്സില്‍ കസാക്കിസ്ഥാന്റെ കൈരാത് യെരലിയേവിനെ പരാജയപ്പെടുത്തിയാണ് ശിവ ബ്രസീലിലേക്ക് ടിക്കറ്റെടുത്തത്. 56 കിലോഗ്രാം വിഭാഗത്തിലാണ് 22 കാരനായ ശിവയുടെ വിജയം. ഇത് തുടര്‍ച്ചയായ രണ്ടാം വട്ടമാണ് ശിവ ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സില്‍ റിംഗില്‍ ഇറങ്ങാന്‍ ഗ്ലൌസ് അണിയുന്നത്. ഇതേസമയം, വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ഉരുക്കുവനിത മേരി കോം തിരിച്ചടി നേരിട്ടു. 61 കിലോഗ്രാം വിഭാഗത്തില്‍ മേരി കോമിന് എതിരാളിയെ കീഴടക്കാനാവാതെ വന്നതോടെ റയോ ഒളിമ്പിക്സിന് ഇനി യോഗ്യത നേടുക എന്നത് മേയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് വരെ കാത്തിരിക്കേണ്ടി വരുമെന്ന അവസ്ഥയാണുണ്ടാക്കിയിരിക്കുന്നത്.