Sports
ചരിത്രം രചിച്ച് നീരജ് ചോപ്ര; അത്‍ലറ്റിക്സില്‍ ഇന്ത്യക്ക് ആദ്യ ലോക റെക്കോഡും സ്വര്‍ണവുംചരിത്രം രചിച്ച് നീരജ് ചോപ്ര; അത്‍ലറ്റിക്സില്‍ ഇന്ത്യക്ക് ആദ്യ ലോക റെക്കോഡും സ്വര്‍ണവും
Sports

ചരിത്രം രചിച്ച് നീരജ് ചോപ്ര; അത്‍ലറ്റിക്സില്‍ ഇന്ത്യക്ക് ആദ്യ ലോക റെക്കോഡും സ്വര്‍ണവും

Damodaran
|
25 Feb 2018 3:51 AM GMT

6.48 മീറ്റര്‍ എറിഞ്ഞാണ് നീരജ് ലോക റെക്കോഡ് തിരുത്തി കുറിച്ചത്. ഇതാദ്യമായാണ് അത്‍ലറ്റിക്സില്‍ ഒരു ഇന്ത്യന്‍ താരം ലോക റെക്കോഡിന് അര്‍ഹനാകുന്നത്.

20 വയസിനു താഴെയുള്ളവരുടെ ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് മിന്നുന്ന നേട്ടം. പോളണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ചോപ്ര ലോക റെക്കോഡോടെ സ്വര്‍ണം നേടി. റിയോ ഒളിമ്പിക്സില്‍ മാറ്റുരയ്ക്കാനുള്ള യോഗ്യതയും ഇതോടെ താരത്തെ തേടിയെത്തി. 86.48 മീറ്റര്‍ എറിഞ്ഞാണ് നീരജ് ലോക റെക്കോഡ് തിരുത്തി കുറിച്ചത്.

ഇതാദ്യമായാണ് അത്‍ലറ്റിക്സില്‍ ഒരു ഇന്ത്യന്‍ താരം ലോക റെക്കോഡിന് അര്‍ഹനാകുന്നത്. ലാത്വിയയുടെ സിഗിസ്മുണ്ട്സ് സിര്‍മയ്സിന്റെ 84.69 മീറ്റര്‍ ദൂരമാണ് നീരജ് തിരുത്തിയത്..2003ല്‍ ലോക ചാന്പ്യന്‍ഷിപ്പില്‍ അഞ്ചു ബോബി ജോര്‍ജ് നേടിയ വെങ്കലം മാത്രമാണ് ഇതിന് മുന്പുള്ള ഇന്ത്യയുടെ മെഡല്‍ നേട്ടം

ലോക അത്‍ലറ്റിക്സ് വേദിയില്‍ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യ സ്വര്‍ണം കൂടിയാണിത്. ഹരിയാണയിലെ പാനിപത് സ്വദേശിയായ നീരജ് ചോപ്ര ഗുവഹാത്തിയില്‍ നടന്ന ദക്ഷിണ ഏഷ്യന്‍ കായിക മേളയിലും സ്വര്‍ണം നേടിതിയിരുന്നു. തന്‍റെ രണ്ടാമത്തെ പരിശ്രമത്തിലാണ് ചോപ്ര ലോക റെക്കോഡ് തിരുത്തി കുറിച്ചത്.

Similar Posts