Sports
ഹാലെ ഓപ്പണ്‍ കിരീടം ഒമ്പതാം തവണയും നേടി ഫെഡറര്‍ഹാലെ ഓപ്പണ്‍ കിരീടം ഒമ്പതാം തവണയും നേടി ഫെഡറര്‍
Sports

ഹാലെ ഓപ്പണ്‍ കിരീടം ഒമ്പതാം തവണയും നേടി ഫെഡറര്‍

Subin
|
25 Feb 2018 6:48 AM GMT

വിംബിള്‍ഡണില്‍ എട്ടാം കിരീടം ലക്ഷ്യമിടുന്ന ഫെഡറര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഹാലെയിലെ ജയം.

ഹാലെ ഓപ്പണ്‍ ടെന്നീസ് കിരീടം സ്വിസ് താരം റോജര്‍ ഫെഡറര്‍ക്ക്. ഫൈനലില്‍ റഷ്യയുടെ അലക്‌സാണ്ടര്‍ സെവ്‌റേവിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. ഒമ്പതാം തവണയാണ് ഫെഡറര്‍ ഹാലെ ഓപ്പണ്‍ ടെന്നീസ് കിരീടം ചൂടുന്നത്.

സീസണില്‍ ഫെഡററുടെ നാലാം കിരീടമാണിത്. കരിയറിലെ 92ആം കിരീടവും. ഓപ്പണ്‍ ടൂര്‍ണമെന്റുകളില്‍ ഒരു കിരീടം എട്ടില്‍ കൂടതല്‍ തവണ നേടുന്ന രണ്ടാമത്തെയാള്‍ എന്ന റെക്കോര്‍ഡും ഫെഡറര്‍ക്ക് സ്വന്തമായി.

കഴിഞ്ഞ വര്‍ഷത്തെ ഹാലെ സെമിഫൈനലില്‍ ഫെഡററെ അട്ടിമറിച്ച ആത്മവിശ്വസത്തോടെയാണ് സെവ്‌റേവ് ഫൈനലിന് ഇറങ്ങിയത്. എന്നാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫെഡറര്‍ സെവ്‌റോവിനെ വീഴ്ത്തി. സ്‌കോര്‍ 6-1, 6-3.

വിംബിള്‍ഡണില്‍ എട്ടാം കിരീടം ലക്ഷ്യമിടുന്ന ഫെഡറര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഹാലെയിലെ ജയം. വിംബിള്‍ഡണിന് പൂര്‍ണ സജ്ജനെന്ന് തെളിയിക്കുക കൂടിയാണ് ഫെഡറര്‍. ജൂലൈ മൂന്നിനാണ് വിംബിള്‍ഡണ്‍ ആരംഭിക്കുന്നത്. ഈ വര്‍ഷത്തെ ആസ്‌ത്രേലിയന്‍ ഓപ്പണ്‍, മിയാമി ഓപ്പണ്‍ കിരീടങ്ങളും ഫെഡറര്‍ സ്വന്തമാക്കിയിരുന്നു.

Similar Posts