ടീം ബസില്‍ വൈകിയെത്തിയാല്‍ അമ്പത് ഡോളര്‍ പിഴ
|എല്ലാ നാലാമത്തെ ദിവസവും ഔദ്യോഗികമായി ടീം മീറ്റിങ് നടക്കുമെന്നും താനുമായി സംസാരിക്കണമെന്ന് ആഗ്രഹിക്കുന്ന .....
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക ബസിന് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വൈകിയാല്‍ കളിക്കാര്‍ അമ്പത് ഡോളര്‍ പിഴ ഒടുക്കേണ്ടി വരും. പരിശീലകന്‍ അനില്‍ കുംബ്ലെയാണ് ഈ നിയമം പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്. എല്ലാ നാലാമത്തെ ദിവസവും ഔദ്യോഗികമായി ടീം മീറ്റിങ് നടക്കുമെന്നും താനുമായി സംസാരിക്കണമെന്ന് ആഗ്രഹിക്കുന്ന കളിക്കാര്‍ക്ക് ഏതുനിമിഷവും ഇതിനുള്ള അവസരമുണ്ടാകുമെന്നും കുംബ്ലെ ടീം അംഗങ്ങളെ അറിയിച്ചു. വിന്‍സീസ് പര്യടനത്തിലുള്ള ടീമിലെ അംഗങ്ങള്‍ക്കിടയില്‍ അച്ചടക്കം ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമായാണ് കുംബ്ലെയുടെ നീക്കങ്ങള്‍.
കളിക്കാരുടെ പ്രശ്നങ്ങള്‍ ബിസിസിഐയെയും മറ്റ് അധികൃതരെയും അറിയിക്കുന്ന കാര്യത്തിലും കുംബ്ലെ ശ്രദ്ധിക്കുന്നുണ്ട്. ടീമിന്‍റെ ഷെഡ്യൂള്‍ മുന്‍കൂട്ടി അറിയിക്കാത്തത് തങ്ങളുടെ വ്യക്തിഗത കാര്യങ്ങളെ പലപ്പോഴും ദോഷകരമായി ബാധിക്കാറുണ്ടെന്ന കളിക്കാരുടെ പരാതി കുംബ്ലെ ബിസിസിഐയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പരാതികളൊഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.