കന്നി ഏകദിനത്തില്‍ രാഹുലിന് സെഞ്ച്വറി; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
|ഓപ്പണര്‍ കെഎല്‍ രാഹുല്‍, ലെഗ് സ്പിന്നര്‍ യുസ്‍വേന്ദ്ര ചഹാല്‍ എന്നിവരാണ് ഏകദിന അരങ്ങേറ്റം കുറിക്കുന്ന മറ്റ് ഇന്ത്യന്‍ ....
സിംബാബ്‍വേക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. 169 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യന്‍ ടീം ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയതീരമണഞ്ഞു.
ലോകേഷ് രാഹുലി(100*)ന്റെ സെഞ്ച്വറി പ്രകടനവും അമ്പാട്ടി റായ്‍ഡു(62*)വിന്റെ വിക്കറ്റ് നഷ്ടപ്പെടുത്താതെയുള്ള അര്‍ധ ശതകവുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ആദ്യ അന്താരാഷ്ട്ര ഏകദിനത്തില്‍ തന്നെ സെഞ്ച്വറി തികച്ച് രാഹുല്‍ ഇന്ത്യന്‍ വിജയത്തിന് നട്ടെല്ലായി. ഏഴു റണ്‍സെടുത്ത ഓപ്പണര്‍ മലയാളി താരം കരുണ്‍ നായരുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. കന്നി അന്താരാഷ്ട്ര ഏകദിനത്തില്‍ ഓപ്പണറായി ഇറങ്ങിയ കരുണ്‍, ചത്രയുടെ പന്തില്‍ സികന്തര്‍ റാസ പിടിച്ചാണ് പുറത്തായത്. 115 പന്തില്‍ നിന്നു ഒരു സിക്സറിന്റെയും ഏഴു ബൌണ്ടറികളുടെയും അകമ്പടിയോടെയാണ് ലോകേഷ് രാഹുലിന്റെ സെഞ്ച്വറി. കന്നി ഏകദിനത്തില്‍ തന്നെ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവും രാഹുലിനെ തേടിയെത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ നിയോഗിക്കപ്പെട്ട ആതിഥേയര്‍ പതറിയാണ് തുടങ്ങിയത്. എട്ട് റണ്‍സ് കണ്ടെത്തുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട സിംബാബ്‍വേ ആ ഞെട്ടലില്‍ നിന്നും ഒരിക്കലും മുക്തരായില്ല. 41 റണ്‍സെടുത്ത ചിഗുംബര മാത്രമാണ് ആഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. ഇന്ത്യക്കായി പേസര്‍ ബൂംറ നാല് വിക്കറ്റ് വീഴ്ച്ചിയ മറ്റ് പേസര്‍മാരായ കുല്‍ക്കര്‍ണി. സ്രാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു. മലയാളി താരം കരുണ്‍ നായര്‍ ഉള്‍പ്പെടെ മൂന്നു പേരാണ് ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം നടത്തിയത്.