യു.എസ് ഓപ്പണ്‍ ടെന്നിസ്‍: സെറീന വില്യംസിന് തോല്‍വി
|ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം വിജയങ്ങള്‍ എന്ന റെക്കോഡിന്റെ തിളക്കത്തോടെയെത്തിയ സെറീനയാണ് പതിനൊന്നാം റാങ്കുകാരിയായ പിലിസ്കോവയ്ക്ക് മുന്നില്‍ കീഴടങ്ങിയത്.
യു.എസ് ഓപ്പണ്‍ ടെന്നിസിന്റെ വനിതാ സിംഗിള്‍സില്‍ സെറീന വില്യംസിന് തോല്‍വി. ചെക് റിപ്പബ്ലിക്കിന്റെ കരോലിന പിലിസ്കോവ സെറീനയെ തോല്‍പ്പിച്ച് ഫൈനലിലെത്തി. തോല്‍വിയോടെ സെറീനയ്ക്ക് ലോക ഒന്നാം റാങ്ക് നഷ്ടമായി. ആഞ്ചലിക് കെര്‍ബറാണ് ഫൈനലില്‍ പിലിസ്കോവയുടെ എതിരാളി.
ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം വിജയങ്ങള്‍ എന്ന റെക്കോഡിന്റെ തിളക്കത്തോടെയെത്തിയ സെറീനയാണ് പതിനൊന്നാം റാങ്കുകാരിയായ പിലിസ്കോവയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. ഒന്നു പൊരുതാന്‍ പോലും ആദ്യ സെറ്റില്‍ സെറീനയ്ക്കായില്ല.
27 മിനിറ്റിനുള്ളില്‍ 6-2 ന് പിലിസ്കോവ ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ സെറീനയുടെ തിരിച്ചുവരവാണ് കാണാന്‍ സാധിച്ചത്. ഒരു ഘട്ടത്തില്‍ 5-4 ന് ന്റെ ലീഡ് നേടി സെറ്റ് നേടുമെന്ന് തോന്നിച്ചെങ്കിലും തൊട്ടടുത്ത ഗെയിമില്‍ പിലിസ്കോവ തിരിച്ചുവന്നു. ഒടുവില്‍ 7-6 ന് രണ്ടാം സെറ്റും സ്വന്തും മത്സരവും പിലിസ്കോവയ്ക്ക്. ലോക പതിനൊന്നാം നമ്പറായ പിലിസ്കോവ ഇതാദ്യമായാണ് ഒരു ഗ്രാന്റ്സ്ലാം ഫൈനലില്‍ പ്രവേശിക്കുന്നത്.
രണ്ടാം സെമിയില്‍ മുന് ലോക ഒന്നാം നമ്പര്‍ താരം കരോലിന വോസ്നിയാക്കിയെ പരാജയപ്പെടുത്തി രണ്ടാം സീഡ് ആഞ്ചലിക് കെര്‍ബര്‍ ഫൈനലിലെത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കെര്‍ബറിന്റെ ജയം. സ്കോര്, 6-4, 6-3.