ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് അനുരാഗ് ഠാക്കൂറിനെ സുപ്രീംകോടതി പുറത്താക്കി
|സെക്രട്ടറി സ്ഥാനത്തു നിന്നും അജയ് ശിര്‍ക്കയെയും പുറത്താക്കിയിട്ടുണ്ട്. ഇന്നു തന്നെ ഇരുവരും ഓഫീസ് ഒഴിയണമെന്നും നിര്‍ദേശം
ലോധ കമ്മറ്റി ശിപാര്ശകള്ക്കെതിരായ കേസില്‍ ബിസിസിഐക്ക് തിരച്ചടി. കോടതി ഉത്തരവ്പാലിക്കത്തിനെ തുടര്‍ന്ന് ബി സി സി ഐ അധ്യക്ഷസ്ഥാനത്ത് നിന്ന് അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി സ്ഥാനത്ത് നിന്ന് അജയ് ഷിര്‍ക്കെയെയും സുപ്രീംകോടതി പുറത്താക്കി. പുതിയ ഭരണ സമിതിയെ കോടതി ഉടന്‍ നിയോഗിക്കും. കേസ് ഈമാസം 19ന് വീണ്ടും പരിഗണിക്കും
ബി സി സി ഐ ഭരണത്തില്‍ അടിമുടി പരിഷ്കാരം നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ജസ്റ്റിസ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കാന്‍ ബി സി സി ഐ ഇത്രയും കാലമായിട്ടും തയ്യാറായില്ലെന്നും ക്രിക്കറ്റ് ഭരണം സുതാര്യമാക്കുന്നതില്‍ ബിസിസി ഐയും സംസ്ഥാന ബോര്‍ഡുകളും പരാജയപ്പെട്ടന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ലോധ പാനലിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച കോടതി അനുരാഗ് താക്കൂറിനോടും അജയ് ഷിര്ക്കയോടും ഇന്ന് തന്നെ ഓഫീസ് ഒഴിയാനും കോടതിയലക്ഷ്യ നിലപാട് കൈകൊണ്ടതിന് കാരണം ബോധിപ്പിക്കാനും ആവശ്യപ്പെട്ടു. ക്രിക്കറ്റിന്റെ വിജയമാണ് വിധിയെന്ന് ജസ്റ്റിസ് ലോധ പ്രതികരിച്ചു
കോടതിവിധി മാനിക്കുന്നുവെന്നും വ്യക്തിപരമായ അഗ്രഹങ്ങളൊന്നുമില്ലെന്നും അജയ് ഷിര്‍ക്കെ പറഞ്ഞു.ബി സി സിഐക്ക് പകരം രൂപീകരിക്കുന്ന പുതിയ സമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞടുക്കാന്‍ രണ്ടംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചു. മുതിര്‍ന്ന അഭിഭാഷകന് ഫാലി എസ് നരിമാന്, കേസിലെ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരാണ് സമിതി അംഗങ്ങള്‍.