കരക്കിരുന്ന് കളികാണുന്ന നിര്ഭാഗ്യവാന്മാര്
|റാംബോ എന്നുവിളിക്കുന്ന ആരോണ്‍ റംസിയുടെ നഷ്ടം നികത്താന്‍ വെയ്ല്‍സിന് കഴിയുമോ എന്ന് സെമി കഴിഞ്ഞാലേ അറിയൂ.
യൂറോകപ്പിന്റെ സെമിഫൈനല്‍ നടക്കുമ്പോള്‍ കരയ്ക്കിരുന്ന് കളികാണാന്‍ വിധിക്കപ്പെട്ട നിര്ഭാഗ്യവന്മാര് എല്ലാ ടീമിലുമുണ്ട്. രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് സസ്പെന്ഷന് ലഭിച്ച പോര്‍ച്ചുഗലിന്റെ വില്യം കാര്‍വാലോ, വെയ്ല്‍സിന്റെ ആരോണ്‍ റംസി, ബെന്‍ ഡേവിസ്, ജര്‍മനിയുടെ മാറ്റ് ഹമ്മല്‍സ് എന്നിവരാണ് ഹതഭാഗ്യര്‍. എന്നാല്‍ ആതിഥേയരായ ഫ്രാന്‍സിനെ സസ്പെന്ഷന് ബാധിച്ചിട്ടില്ല.
റാംബോ എന്നുവിളിക്കുന്ന ആരോണ്‍ റംസിയുടെ നഷ്ടം നികത്താന്‍ വെയ്ല്‍സിന് കഴിയുമോ എന്ന് സെമി കഴിഞ്ഞാലേ അറിയൂ. ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ടീമിനെ ജയത്തിലേക്ക് നയിച്ചതില്‍ റംസിക്ക് മുഖ്യ പങ്കുണ്ട്. ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ചഫോമിലാണ് ആഴ്സനല്‍ പ്ലേമേക്കറായ റാംസി. പ്രതിരോധത്തിലെ ബെന്‍ ഡേവിസില്ലാത്തതും ടീമിന്റെ ശക്തി കുറയ്ക്കും.
പരിക്കില്വലയുന്ന ജര്‍മനിക്ക് ഹമ്മല്‍സിന്റെ സസ്പെന്ഷന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. പരിക്കുകാരണം സ്ട്രൈക്കര്‍ മരിയോ ഗോമസിനെയും സമി ഖദീരെയും നഷ്ടപ്പെട്ട ടീമിന് നായകന് ബാസ്റ്റിന് ഷ്വെയ്ന്‍സ്റ്റീഗറുടെ പരിക്കും തലവേദനയാണ്.
പോളണ്ടിനെതിരായ മത്സരത്തിലും മഞ്ഞക്കാര്‍ഡ് കണ്ടതോടെയാണ് പോര്‍ച്ചുഗല്‍ നിരയിലെ കരുത്തനായ വില്യം കാര്‍വാലോയ്ക്ക് വെയ്ല്‍സിനെതിരെയുള്ള സെമി നഷ്ടപ്പെടുന്നത്.