Sports
40 പന്തുകളില്‍ പിറന്നത് 103 റണ്‍, ഫിനിഷിങില്‍ പുതു ചരിത്രമെഴുതി കൌര്‍40 പന്തുകളില്‍ പിറന്നത് 103 റണ്‍, ഫിനിഷിങില്‍ പുതു ചരിത്രമെഴുതി കൌര്‍
Sports

40 പന്തുകളില്‍ പിറന്നത് 103 റണ്‍, ഫിനിഷിങില്‍ പുതു ചരിത്രമെഴുതി കൌര്‍

admin
|
25 March 2018 7:50 PM GMT

ആഷ്‍ലെ ഗാര്‍ഡനറുടെ ഒരോവറില്‍ മാത്രം 22 റണ്‍സാണ് കൌര്‍ നേടിയത്. രണ്ട് സിക്സറുകളും രണ്ട് ബൌണ്ടറികളും ഓവറില്‍ കൌറിന്‍റെ ബാറ്റില്‍ നിന്നും പിറന്നു

മിന്നല്‍ ശതകവുമായി ഇന്ത്യയെ വനിത ലോകകപ്പ് കലാശപ്പോരിന് അര്‍ഹയാക്കിയ ഹര്‍മന്‍പ്രീത് കൌര്‍ നേരിട്ട അവസാന 40 പന്തുകളില്‍ വാരിക്കൂട്ടിയത് 103 റണ്‍സ്. 13 ബൌണ്ടറികളും ആറ് സിക്സറുകളും അടങ്ങുന്നതായിരുന്നു സമീപകാലത്ത് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫിനിഷിങ് കൂടിയായ ആ തീപ്പൊരി ഇന്നിങ്സ്. ആദ്യ 75 പന്തുകളില്‍ വെറും 68 റണ്‍‌ മാത്രം കണ്ടെത്തി ഒരുതരത്തില്‍ ഇഴഞ്ഞു നീങ്ങുകയായിരുന്ന കൌര്‌ പെട്ടെന്നാണ് ഗിയര്‍ മാറ്റി ഓസീസ് ബൌളിങിനെ പിച്ചിചീന്താന്‍ തുടങ്ങിയത്. പിന്നെ ഓസീസ് താരങ്ങള്‍ വെറും കാഴ്ചക്കാരായി മാറി.

ആഷ്‍ലെ ഗാര്‍ഡനറുടെ ഒരോവറില്‍ മാത്രം 22 റണ്‍സാണ് കൌര്‍ നേടിയത്. രണ്ട് സിക്സറുകളും രണ്ട് ബൌണ്ടറികളും ഓവറില്‍ കൌറിന്‍റെ ബാറ്റില്‍ നിന്നും പിറന്നു. വനിത ലോകകപ്പിലെ നോക്കൌട്ടിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിനുമടയായും ഇതോടെ കൌര്‍ മാറി. പുറത്താകാതെ 171 റണ്‍സാണ് കൌര്‍ സ്വന്തം പേരില്‍ കുറിച്ചത്. ഇന്ത്യയുടെ സ്കോറിന്‍റെ 60.85 ശതമാനവും കൌറിന്‍റെ ബാറ്റില്‍ നിന്നാണ് പിറന്നതെന്നതും ശ്രദ്ധേയമായി. ആസത്രേലിയക്കെതിരെ തന്നെ ഈ ടൂര്‍ണമെന്‍റില്‍ ശ്രീലങ്കക്കായി പുറത്താകാതെ 178 റണ്‍ നേടിയ ചമരി അട്ടപ്പട്ടുവിന്‍റെ പേരിലാണ് ഇക്കാര്യത്തില്‍ നിലവിലുള്ള റെക്കോഡ്.

Similar Posts