Sports
കൊഹ്‍ലിയുടെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് സ്മിത്ത്, പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നതായി കൊഹ്‍ലികൊഹ്‍ലിയുടെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് സ്മിത്ത്, പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നതായി കൊഹ്‍ലി
Sports

കൊഹ്‍ലിയുടെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് സ്മിത്ത്, പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നതായി കൊഹ്‍ലി

admin
|
28 March 2018 3:03 AM GMT

ഞാന്‍ പറഞ്ഞ ഒരു കാര്യത്തിലും എനിക്ക് ഖേദമില്ല. പഴയ കാര്യങ്ങളില്‍ കടിച്ചു തൂങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. മുന്നിലുള്ള രണ്ട് ടെസ്റ്റുകളിലാണ് ഞങ്ങളുടെ ശ്രദ്ധയെന്നും ഇന്ത്യന്‍ നായകന്‍

ഡിആര്‍എസ് വിവാദവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും തെറ്റാണെന്ന് ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത്. ഡിആര്‍എസുമായി ബന്ധപ്പെട്ട് കൊഹ്‍ലിയുടെ ആരോപണങ്ങള്‍ നിരാശാജനകമായിരുന്നു. എനിക്ക് തെറ്റ് പറ്റിയെന്നത് സത്യമാണ്. അത് ഞാന്‍ തുറന്ന് പറഞ്ഞതുമാണ്. അത് ആദ്യമായാണ് അത്തരമൊരു അബദ്ധം പിണഞ്ഞത്. ഒരു ടീമെന്ന നിലയില്‍ ഞങ്ങളത് ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാണ്. മുന്പ് രണ്ട് തവണ ഞങ്ങളത് ചെയ്തെന്നാണ് കൊഹ്‍ലി പറഞ്ഞത്. സ്വന്തം അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. പക്ഷേ അദ്ദേഹത്തിന്‍റെ അവകാശവാദം തെറ്റാണെന്ന് എനിക്ക് പറയാനാകും - സ്മിത്ത് നയം വ്യക്തമാക്കി.

http://www.espncricinfo.com/ci/content/video_audio/1086804.html

ഡിആര്‍എസിന് മുന്നോടിയായി ഓസീസ് രണ്ട് തവണ ഡ്രസിങ് റൂമിന്‍റെ സഹായം തേടിയതായുള്ള ആരോപണത്തില്‍ കൂടുതല്‍ വിശദീകരണത്തിനില്ലെന്ന് കൊഹ്‍ലി പറഞ്ഞു. ഞാന്‍ പറഞ്ഞ ഒരു കാര്യത്തിലും എനിക്ക് ഖേദമില്ല. പഴയ കാര്യങ്ങളില്‍ കടിച്ചു തൂങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. മുന്നിലുള്ള രണ്ട് ടെസ്റ്റുകളിലാണ് ഞങ്ങളുടെ ശ്രദ്ധയെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍തതു,

Related Tags :
Similar Posts