Sports
റിയോയിലെ അവഗണന: ജയ്ഷയുടെ പരാതി അന്വേഷണിക്കാന്‍ രണ്ടംഗ സമിതിറിയോയിലെ അവഗണന: ജയ്ഷയുടെ പരാതി അന്വേഷണിക്കാന്‍ രണ്ടംഗ സമിതി
Sports

റിയോയിലെ അവഗണന: ജയ്ഷയുടെ പരാതി അന്വേഷണിക്കാന്‍ രണ്ടംഗ സമിതി

Alwyn
|
31 March 2018 1:09 PM GMT

ഇന്ത്യന്‍ അത്‍ലറ്റിക് ഫെഡറേഷനെതിരെ മലയാളി താരം ഒപി ജയ്ഷയുടെ പരാതി അന്വേഷിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം രണ്ടംഗ സമിതിയെ നിയോഗിച്ചു.

ഇന്ത്യന്‍ അത്‍ലറ്റിക് ഫെഡറേഷനെതിരെ മലയാളി താരം ഒപി ജയ്ഷയുടെ പരാതി അന്വേഷിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം രണ്ടംഗ സമിതിയെ നിയോഗിച്ചു. ഒളിമ്പിക് മാരത്തണ്‍ മത്സരത്തിനിടെ സഹായം ലഭിച്ചില്ലെന്നായിരുന്നു ജയ്ഷയുടെ പരാതി.

എന്നാല്‍ എനര്‍ജി ഡ്രിങ്ക് ജയ്ഷ നിഷേധിച്ചുവെന്നാണ് ഫെഡറേഷന്റെ ആരോപണം. ഈ ആരോപപണവും അന്വേഷിക്കണമെന്ന് ജയ്ഷ പിന്നീട് ആവശ്യപ്പെട്ടു. ഒളിമ്പിക് മാരത്തണില്‍ പങ്കെടുത്തപ്പോള്‍ വെള്ളം കിട്ടാതെയാണ് കുഴഞ്ഞുവീണതെന്നായിരുന്നു മലയാളി അത്‍ലറ്റ് ഒപി ജെയ്ഷയുടെ പരാതി. ഫിനിഷിങ് പോയിന്റില്‍ തളര്‍ന്നു വീണപ്പോള്‍ അവിടെ ഇന്ത്യന്‍ ഡോക്ടര്‍ പോലും ഉണ്ടായില്ല. എന്നാല്‍ ജയ്ഷയും പരിശീലകനും വെള്ളം നിഷേധിച്ചെന്ന ആരോപണമായിരുന്നു ഫെഡറേഷന്റെ മറുപടി. ഇത് നിഷേധിച്ച ജയ്ഷ പരാതി ആവര്‍ത്തിച്ചു.

ഇക്കാര്യത്തില്‍ തനിക്ക് കള്ളം പറയേണ്ട ആവശ്യമില്ലെന്നും ജയ്ഷ പറഞ്ഞു. രണ്ടര കിലോമീറ്റര്‍ ഇടവിട്ട് വെള്ളം കൊടുക്കാന്‍ ഡസ്കുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഡെസ്‌ക്കുകളില്‍ താരങ്ങളെ കാത്തിരുന്നത് രാജ്യത്തിന്റെ പേരും ദേശീയ പതാകയും മാത്രം. സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാര്‍ കേന്ദ്ര കായിക മന്ത്രിക്ക് കത്ത് നല്‍കി. ഇതിന് പിന്നാലെയാണ് ജയ്ഷയുടെ ആരോപണങ്ങള്‍ പരിശോധിച്ച് 7 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ നിര്‍ദേശം നല്‍കിയത്.

Similar Posts