റഷ്യന്‍ ലോകകപ്പിന്റെ രണ്ടാം ഘട്ട ടിക്കറ്റ് വില്പന പൂര്‍ത്തിയായി
|ഏറ്റവും കൂടുതല്‍ ടിക്കറ്റ് സ്വന്തമാക്കിയത് ആതിഥേയരായ റഷ്യക്കാര്‍ തന്നെയാണ്. വിറ്റഴിഞ്ഞ ടിക്കറ്റിന്റെ 53 ശതമാനവും സ്വന്തമാക്കി കഴിഞ്ഞു. 16,462 ടിക്കറ്റുകളാണ് അമേരിക്കകാര് നേടിയത്. 1
ലോകകപ്പ് ഫുട്ബോളിന്റെ രണ്ടാം ഘട്ട ടിക്കറ്റ് വില്പന പൂര്‍ത്തിയായി. നാല് നക്ഷത്തോളം പേരാണ് ടിക്കറ്റ് സ്വന്തമാക്കിയത്. ഇതിനിടെ ലോകകപ്പ് ട്രോഫിയുമായുള്ള പര്യടനം കൊളംബിയയിലെത്തി.
ഏറ്റവും കൂടുതല്‍ ടിക്കറ്റ് സ്വന്തമാക്കിയത് ആതിഥേയരായ റഷ്യക്കാര്‍ തന്നെയാണ്. വിറ്റഴിഞ്ഞ ടിക്കറ്റിന്റെ 53 ശതമാനവും സ്വന്തമാക്കി കഴിഞ്ഞു. 16,462 ടിക്കറ്റുകളാണ് അമേരിക്കകാര് നേടിയത്. 15,000 അര്‍ജന്റീനക്കാരാണ് ഇത്തവണ റഷ്യയിലെത്തുന്നത്. സെപ്തംബറില്‍ തുടങ്ങിയ ടിക്കറ്റ് വില്പനയില് ഏഴ് ലക്ഷത്തോളം ടിക്കറ്റാണ് ഇതിനോടകം വിറ്റഴിഞ്ഞത്.
ടിക്കറ്റ് വില്പനയുടെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടം ഏപ്രില്‍ 18 മുതല്‍ ജൂലൈ 15 വരെ നടക്കും. റഷ്യന്‍ നഗരങ്ങളിലും ഫിഫ വെബ്സൈറ്റുകള്‍ വഴിയുമാണ് ടിക്കറ്റ് വില്പന. 25 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ലോകകപ്പിനായി അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. ഇതിനിടെ ലോകകപ്പ് കരീടം വഹിച്ചുള്ള പര്യടനം കൊളംബിയയിലെത്തി.
ബൊഗോട്ടയിലെ എല്‍ ദൊറാദോ വിമാനത്താവളത്തില്‍ പ്രത്യേക സംഘത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ലോകകപ്പ് പര്യടനം താണ്ടുന്ന 45 ആമത്തെ നഗരമാണ് കൊളംബിയ. ഇനി രണ്ട് ദിവസം ബൊഗോട്ടയിലെ എല്‍ ചാംപിന് സ്റ്റേഡിയത്തില്‍ ട്രോഫി സൂക്ഷിക്കും.
മത്സരങ്ങള്‍ക്ക് മുമ്പ് 51 രാജ്യങ്ങളിലെ 91 നഗരങ്ങളില്‍ പര്യടനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഏപ്രില്‍ 30 ന് ജപ്പാനിലെ ഒസാകയിലാണ് പര്യടനം അവസാനിക്കുക.