Sports
ഐപിഎല്‍ ഫൈനല്‍; ബാംഗ്ലൂരും ഹൈദരാബാദും ഏറ്റുമുട്ടുംഐപിഎല്‍ ഫൈനല്‍; ബാംഗ്ലൂരും ഹൈദരാബാദും ഏറ്റുമുട്ടും
Sports

ഐപിഎല്‍ ഫൈനല്‍; ബാംഗ്ലൂരും ഹൈദരാബാദും ഏറ്റുമുട്ടും

admin
|
7 April 2018 1:01 PM GMT

രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ലയണ്‍സിനെ നാല് വിക്കറ്റിന് തോല്‍പിച്ചാണ് ഹൈദരാബാദ് ഫൈനലിലെത്തിയത്

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ - സണ്‍റൈസേഴ്സ് ഹൈദരാബാദ് തമ്മിലുള്ള കലാശപ്പോരാട്ടത്തിന് കളമൊരുങ്ങി. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ലയണ്‍സിനെ നാല് വിക്കറ്റിന് തോല്‍പിച്ചാണ് ഹൈദരാബാദ് ഫൈനലില്‍ ഇടം പിടിച്ചത്. ഞായറാഴ്ച ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഫൈനല്‍.

നിര്‍ണ്ണായകമായ രണ്ടാം ക്വാളിഫയറില്‍ കന്നിയങ്കക്കാരായ ഗുജറാത്ത് ലയണ്‍സിനെ നാല് വിക്കറ്റിന് തോല്‍പിച്ചാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ കുതിപ്പ്. ഡല്‍ഹി ഫിറോസ് ഷാ കോട്ലയിലെ വേഗത കുറഞ്ഞ പിച്ചില്‍ ഗുജറാത്ത് ഉയര്‍ത്തിയ 163 റണ്‍സ് വിജയ ലക്ഷ്യം പ്രതിരോധിക്കുക അത്ര എളുപ്പമായിരുന്നില്ല. റണ്ണൊന്നുമെടുക്കാതെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പുറത്തായതോടെ ഹൈദരാബാദ് ആരാധകര്‍ നിരാശയിലുമായി. എന്നാല്‍ പിന്നീടങ്ങോട്ട് ഡേവിഡ് വാര്‍ണറുടെ ഒറ്റയാള്‍ പോരാട്ടമാണ് കണ്ടത്.

ഒരു വശത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റുവീശിയ നായകന്‍ വാര്‍ണറാണ് ഹൈദരാബാദിന്‍റെ വിജയശില്‍പി. 58 പന്തുകള്‍ നേരിട്ട വാര്‍ണര്‍ പുറത്താകാതെ നേടിയത് 93 റണ്‍സ്. 11 ബൌണ്ടറികളും 3 സിക്സറും അടങ്ങുന്ന ഇന്നിംഗ്സ്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കരുത്തരായ ബാംഗ്ലൂരിനെയാണ് ഹൈദരാബാദിന് നേരിടേണ്ടത്. എലിമിനേറ്ററിലെയും ക്വാളിഫയറിലെയും വെല്ലുവിളി അതിജീവിച്ചാണ് ഹൈദരാബാദ് എത്തുന്നതെങ്കില്‍ ക്വാളിഫയര്‍ ഒന്നിലെ ആധികാരിക ജയമായിരുന്നു ബാംഗ്ലൂരിന് ഫൈനല്‍ ബര്‍ത്ത് നേടിക്കൊടുത്തത്.

Similar Posts