Sports
ബ്ലാസ്റ്റേഴ്സിനെ തള്ളി അയര്‍ലാന്‍ഡിലേക്ക് പറന്ന ഹ്യൂസിന് കാഴ്ചക്കാരന്‍റെ റോള്‍ബ്ലാസ്റ്റേഴ്സിനെ തള്ളി അയര്‍ലാന്‍ഡിലേക്ക് പറന്ന ഹ്യൂസിന് കാഴ്ചക്കാരന്‍റെ റോള്‍
Sports

ബ്ലാസ്റ്റേഴ്സിനെ തള്ളി അയര്‍ലാന്‍ഡിലേക്ക് പറന്ന ഹ്യൂസിന് കാഴ്ചക്കാരന്‍റെ റോള്‍

Damodaran
|
8 April 2018 4:35 AM GMT

ലോകകപ്പ് യോഗ്യത മത്സരത്തില്‍ സാന്‍മരിനോയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് അയര്‍ലാന്‍ഡ് തകര്‍ത്തെങ്കിലും ഹ്യൂസിന് പരിശീലകന്‍ അവസരം നല്‍കിയില്ല.

ഐപിഎല്‍ മൂന്നാം സീസണില്‍ ഒരു ഗോള്‍ പോലും കണ്ടെത്താനാകാതെ ജയമില്ലാതെ പോയിന്‍റ് പട്ടികയില്‍ അവസാനക്കാരായി തുടരുകയാണ് സച്ചിന്‍റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ്. ഗോളടിക്കാന്‍ അവസരങ്ങള്‍ തുറന്നെടുക്കുന്ന മികച്ച ഒരു പ്ലേ മേക്കറുടെ അഭാവം മിഡ്ഫില്‍ഡില്‍ കേരളത്തെ വല്ലാതെ വലയ്ക്കുന്നുണ്ട്. ഈ റോളില്‍ തിളങ്ങാനാകുന്ന ഹോസു ഇപ്പോള്‍ വിങ് ബാക്കായാണ് കളിക്കുന്നത്. ടീമിന്‍റെ മാര്‍കി താരമായ ആരോണ്‍ ഹ്യൂസ് ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായി അയര്‍ലാന്‍ഡിനെ പ്രതിനിധീകരിക്കാന്‍ നാട്ടിലേക്ക് മടങ്ങിയതടാണ് പ്രതിരോധത്തിലേക്ക് ഹോസുവിനെ തളച്ചിട്ടത്.

താളം കണ്ടെത്താന്‍ കൊമ്പന്‍മാര്‍ വിയര്‍ക്കുന്നതിനിടെ നാടിനായി കളത്തിലിറങ്ങാന്‍ പറന്നു പോയ ഹ്യൂസിന് പക്ഷേ കാഴ്ചക്കാരനായി മാറേണ്ടി വന്നുവെന്നതാണ് പുതിയ വാര്‍ത്ത. ലോകകപ്പ് യോഗ്യത മത്സരത്തില്‍ സാന്‍മരിനോയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് അയര്‍ലാന്‍ഡ് തകര്‍ത്തെങ്കിലും ഹ്യൂസിന് പരിശീലകന്‍ അവസരം നല്‍കിയില്ല. മത്സരത്തിലുടനീളം റിസര്‍വ് ബഞ്ചിലിരുന്ന് സമയം കൊല്ലാനായിരുന്നു കൊമ്പന്‍മാരുടെ ഇത്തവണത്തെ ഏറ്റവും വലിയ പ്രതീക്ഷയുടെ നിയോഗം. ഹ്യൂസ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം കൂടുമെന്ന് ഇതുവരെയായും വ്യക്തമായിട്ടില്ല.

Similar Posts