ആത്മവിശ്വാസം വീണ്ടെടുത്ത ഇന്ത്യയെ കരുതിയിരിക്കാന്‍ ബംഗ്ലാദേശിന് യുവിയുടെ മുന്നറിയിപ്പ്
|മൂന്ന് വിക്കറ്റ് വീണതോടെ സമ്മര്‍ദം രൂപപ്പെടാന്‍ തുടങ്ങിയിരുന്നു. വിരാടിനൊത്തുള്ള 50 റണ്‍ കൂട്ടുകെട്ട് സമ്മര്‍ദം ലഘൂകരിക്കാന്‍
പാകിസ്താനെതിരെയുള്ള നിര്‍ണായക മത്സരം ജയിച്ചതോടെ ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം വീണ്ടെടുക്കാനായിട്ടുണ്ടെന്ന് മധ്യനിര ബാറ്റ്സ്മാന് യുവരാജ് സിങ്. ബംഗ്ലാദേശിനെതിരായ അടുത്ത മത്സരത്തില്‍ ഈ ഫോം തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും യുവി കൂട്ടിച്ചേര്‍ത്തു. സന്ദര്‍ഭത്തിനനുസരിച്ച് ബാറ്റ് വീശാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഏതാനും ബോളുകള്‍ കളിച്ച ശേഷം പതിവ് ആക്രമണ ശൈലിയിലേക്ക് നീങ്ങുകയാണ് എന്റെ ചുമതല. ന്യൂസിലാന്‍ഡിനെതിരായ ആദ്യ മത്സരത്തിലെ പരാജയത്തിനു ശേഷം ടീം ചെറിയ തോതിലുള്ള സമ്മര്‍ദത്തിലായിരുന്നു. പാകിസ്താനെതിരായ മത്സരത്തിലും മൂന്ന് വിക്കറ്റ് വീണതോടെ സമ്മര്‍ദം രൂപപ്പെടാന്‍ തുടങ്ങിയിരുന്നു. വിരാടിനൊത്തുള്ള 50 റണ്‍ കൂട്ടുകെട്ട് സമ്മര്‍ദം ലഘൂകരിക്കാന്‍ ഏറെ സഹായകരമായി.
കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് കൊഹ്ലിയെന്ന് യുവരാജ് അഭിപ്രായപ്പെട്ടു. ശരിയായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായതില് സന്തോഷമുണ്ട്. ഓരോ പന്തിനെയും അതിന്റേതായ രീതിയില്‍ നേരിടാനും സ്ട്രൈക്ക് കൈമാറാനുമായിരുന്നു ശ്രമം. അത് വിജയിച്ചതില്‍ വലിയ സന്തോഷമുണ്ട്. പാക് നിരയെ 118 റണ്‍സില്‍ തളച്ച ബൌളര്‍മാരെയും യുവി പ്രശംസിച്ചു.