Sports
ധോണിയെ പൂനൈ ടീമിന്‍റെ നായകസ്ഥാനത്തു നിന്ന് നീക്കിയ രീതിക്കെതിരെ അസ്ഹറുദ്ദീന്‍ധോണിയെ പൂനൈ ടീമിന്‍റെ നായകസ്ഥാനത്തു നിന്ന് നീക്കിയ രീതിക്കെതിരെ അസ്ഹറുദ്ദീന്‍
Sports

ധോണിയെ പൂനൈ ടീമിന്‍റെ നായകസ്ഥാനത്തു നിന്ന് നീക്കിയ രീതിക്കെതിരെ അസ്ഹറുദ്ദീന്‍

admin
|
9 April 2018 11:56 PM GMT

 ധോണിയെ നായക സ്ഥാനത്ത് നിന്നും മാറ്റാന്‍ ആഗ്രഹമുണ്ടെങ്കില്‍ അക്കാര്യം അദ്ദേഹവുമായി ചര്‍ച്ച ചെയ്ത് താരത്തിന്‍റെ കൂടെ സൌകര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ലോകത്തെ അറിയിക്കുകയായിരുന്നു

എംഎസ് ധോണിയെ ടീമിന്‍റെ നായക സ്ഥാനത്ത് നിന്നും നീക്കം ചെയ്ത റൈസിങ് പൂനൈ സൂപ്പര്‍ ജയിന്‍റ്സ് ടീം മാനേജ്മെന്‍റിന്‍റെ രീതി അത്യന്തം അപമാനകരവും മൂന്നാംകിടവുമാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ധോണിയെ നായക സ്ഥാനത്ത് നിന്നും മാറ്റാന്‍ ആഗ്രഹമുണ്ടെങ്കില്‍ അക്കാര്യം അദ്ദേഹവുമായി ചര്‍ച്ച ചെയ്ത് താരത്തിന്‍റെ കൂടെ സൌകര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ലോകത്തെ അറിയിക്കുകയായിരുന്നു ശരിയായ രീതി. ഇന്ത്യന്‍ ക്രിക്കറ്റിലെ മാണിക്യമാണ് ധോണി.

കഴിഞ്ഞ ഏട്ട് - ഒന്പത് വര്‍ഷങ്ങള്‍ക്കിടെ നായകനെന്ന നിലയില്‍ ധോണി കൈവരിച്ച നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്. ടീമിനായി പണം മുടക്കുന്നത് തങ്ങളാണെന്നും തീരുമാനങ്ങള്‍ തങ്ങളുടേതാണെന്നും ഉടമകള്‍ക്ക് അവകാശപ്പെടാമെങ്കിലും ഒരു കായിക താരമെന്ന നിലയില്‍ ധോണിയുടെ നേട്ടങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. നായകസ്ഥാനത്ത് നിന്ന് പുറത്താക്കി ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയല്ല ധോണിയെപ്പോലൊരു താരത്തെ സമീപിക്കേണ്ട രീതി. ഒരു മുന്‍ കളിക്കാരനെന്ന നിലയില്‍ എനിക്ക് അത്യന്തം വ്യസനവും ദേഷ്യവും തോന്നുന്നു - അസ്ഹര്‍ പറഞ്ഞു.

അര്‍ഹിക്കുന്ന ബഹുമാനത്തോടെ ധോണിക്ക് നായകസ്ഥാനം ഒഴിയാനുള്ള അവസരം നല്‍കുകയായിരുന്നു വേണ്ടത്. കായികതാരങ്ങളെയും അവരുടെ വികാരങ്ങളെയും മറന്ന് കേവലം ബിസിനസ് രീതിയില്‍ ചിന്തിക്കുന്നത് ക്രിക്കറ്റിനല്ല ഒരു കായിക വിനോദത്തിനും നല്ലതല്ല. കാര്യങ്ങള്‍ ഇത്തരത്തില്‍ പോകാതെ നിയന്ത്രിക്കാന്‍ ബിസിസിഐ തയ്യാറാകണമെന്നും അസ്ഹര്‍ ആവശ്യപ്പെട്ടു

Related Tags :
Similar Posts