പോര്‍ച്ചുഗല്‍ യൂറോകപ്പ് ഫൈനലില്‍
|എതിരില്ലാത്ത രണ്ട് ഗോളിനാണ് പോര്‍ച്ചുഗലിന്‍റെ ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നാനിയുമാണ് പോര്‍ച്ചുഗലിനായി ഗോള്‍ നേടിയത്
വെയ്‌ല്‍സിനെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ യൂറോ കപ്പിന്‍റെ ഫൈനലില്‍ കടന്നു. എതിരില്ലാത്ത രണ്ട് ഗോളിനാണ് പോര്‍ച്ചുഗലിന്‍റെ ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നാനിയുമാണ് പോര്‍ച്ചുഗലിനായി ഗോള്‍ നേടിയത്.
ആരാണ് മികച്ചതെന്ന ചോദ്യത്തിന് ഉത്തരം നല്‍കി ഗരെത് ബെയ്‌ലിനും മീതെ പറന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. വിരസമായ മത്സരത്തിന്‍റെ ഗതി നിര്‍ണയിച്ചത് മൂന്ന് മിനിറ്റുകളാണ്. അത് തീരുമാനിച്ചതാകട്ടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. 90 മിനിറ്റിന് ശേഷം കളിക്കുന്നവര്‍ എന്ന ചീത്തപേര് മാറ്റി ഇത്തവണ അമ്പതാം മിനിറ്റില്‍ റൊണാള്ഡോ ഗോള്‍ നേടി.
ഇതോടെ ക്രിസ്റ്റ്യാനോ യൂറോ കപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടിയ മിഷേല്‍ പ്ലാറ്റിനിയുടെ റെക്കോഡിനൊപ്പമെത്തി. റൊണാള്‍ഡോക്കാവാമെങ്കില്‍ തനിക്കും പറ്റുമെന്ന് നാനി മൂന്ന് മിനിറ്റിനികം തെളിയിച്ചു. ആരോണ്‍ റാംസിയില്ലാത്ത ടീമില്‍ ഒറ്റയാനായി പൊരുതിയ ബെയ്ല്‍ മാത്രമായി സെമിയില്‍ വെയില്‍സ്. ഇത് രണ്ടാം തവണയാണ് പോര്‍ച്ചുഗല്‍ യൂറോ കപ്പിന്‍റെ ഫൈനലിലെത്തുന്നത്.