ധവാന്‍ കളിച്ചേക്കില്ല; വിജയ്ക്കൊപ്പം രാഹുല്‍ ഓപ്പണ്‍ ചെയ്യും
|പന്തിന്‍റെ ബൌണ്‍സിനെക്കാളുപരി സ്വിങ് വായിച്ചെടുക്കുകയാകും ഓപ്പണര്‍മാരെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്കരം, ഏതെല്ലാം പന്താണ് ബാറ്റ് വയ്ക്കാതെ ഒഴിവാക്കേണ്ടതെന്ന തീരുമാനം നിര്‍ണായകമാകും.
ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ പരിക്കേറ്റ ശിഖിര്‍ ധവാന്‍ കളിക്കാനുള്ള സാധ്യത മങ്ങി. മുരളി വിജയ്ക്കൊപ്പം കെ ആര്‍ രാഹുല്‍ ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ഇന്നലെ രാഹുലും വിജയും ദീര്‍ഘനേരം നെറ്റ്സില്‍ ചെലവിട്ടു. ധവാനും പരിശീലനത്തിന് ഇറങ്ങിയെങ്കിലും ഓപ്പണര്‍മാരുടെ കാര്യത്തില്‍ ടീം മാനേജ്മെന്‍റ് ഒരു തീരുമാനത്തിലെത്തിയതിന്‍റെ വ്യക്തമായ സൂചന രാഹുലിന്‍റെയും വിജയുടെയും പരിശീലനത്തിലുണ്ടായിരുന്നു.
വെല്ലുവിളി ഉയര്‍ത്തുന്ന ആദ്യ ഓവറുകളില്‍ പന്തിന്‍റെ ബൌണ്‍സിനെക്കാളുപരി സ്വിങ് വായിച്ചെടുക്കുകയാകും ഓപ്പണര്‍മാരെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്കരം, ഏതെല്ലാം പന്താണ് ബാറ്റ് വയ്ക്കാതെ ഒഴിവാക്കേണ്ടതെന്ന തീരുമാനം നിര്‍ണായകമാകും. പന്ത് വായിച്ചെടുക്കുന്നതിലുള്ള ചെറിയ പാളിച്ചകള്‍ പോലും വിക്കറ്റിന് പിന്നില്‍ ക്യാച്ചായി അവസാനിക്കാം.
യുവ പേസറായ റബാഡയാകും ദക്ഷിണാഫ്രിക്കന്‍ നിരയിലെ അപകടകാരിയെന്ന നിരീക്ഷണമുണ്ടെങ്കിലും ന്യൂലാന്‍ഡ്സ്കാരന്‍ കൂടിയായ ഫീലാന്‍ഡറാകും ഒന്നാം ടെസ്റ്റിലെ വിനാശകാരിയാണെന്നാണ് ന്യൂലാന്‍ഡ് സ്റ്റേഡിയത്തിലെ ക്യൂറേറ്ററായ ഇവാന്‍ ഫ്ലീന്‍റിന്റെ അഭിപ്രായം. വേഗതയിലും ബൌണ്‍സിലും എതിരാളികളെ കുരുക്കുന്ന റബാഡയുടെ കേളീശൈലിക്ക് അനുയോജ്യമല്ല ന്യൂലാന്‍ഡ് വിക്കറ്റ് എന്നതു തന്നെയാണ് ഇതിന് കാരണം. പിച്ചിന് കുറുകെയുള്ള പന്തിന്‍റെ സഞ്ചാരമാകും ന്യൂലാന്‍ഡില്‍ ബാറ്റ്സ്മാന്‍മാരുടെ അടിതെറ്റിക്കുന്ന തുരുപ്പ് ചീട്ട്. ഫിലാന്‍ഡറെപ്പോലെ ഇക്കാര്യത്തില്‍ അഗ്രഗണ്യനായ താരം ഇന്ന് ദക്ഷിണാഫ്രിക്കന്‍ നിരയിലില്ല. വേഗതയെ ആശ്രയിക്കുന്ന വെറ്ററന്‍ താരം സ്റ്റെയിലിനെ പിന്തള്ളി ഫിലാന്‍ഡര്‍ ആതിഥേയരുടെ അന്തിര ഇലവനില്‍ സ്ഥാനം നേടാനുള്ള സാധ്യകള്‍ വളരെയേറെയാണ്.
പന്ത് സ്വിങ് ചെയ്യിക്കുമ്പോള്‍ ഒരു സൂചനയും നല്‍കാത്ത ബൌളറാണ് ഫിലാന്‍ഡറെന്നും താന്‍ നേരിട്ടതില്‍ ഏറ്റവും അപകടകാരിയായ ബൌളറാണ് അയാളെന്നും മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടത് ഫിലാന്‍ഡറുടെ കരുത്ത് വരച്ച് കാണിക്കുന്നു. കളിച്ച് വളര്‍ന്ന സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ നിരയെ പിടിച്ചുകെട്ടാനാകും ഇത്തവണ ഫിലാന്‍ഡറുടെ ശ്രമം,