ഒന്നാം ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ഒരു മില്യണ്‍ ഡോളര്‍
|നാല് ടെസ്റ്റുകളുള്ള പരന്പരയില്‍ ഒന്നില്‍ മാത്രം ജയിച്ചാല്‍ ഏപ്രില്‍ ഒന്ന് വരെ ഇന്ത്യക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താം, രണ്ടാം സ്ഥാനത്തുള്ള ആസ്ത്രേലിയക്കാകട്ടെ 3-0 ജയം സ്വന്തമാക്കിയാല്‍ മാത്രമെ
ആസ്ത്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ജയിച്ചാല്‍ വിരാട് കൊഹ്ലിയെയും കൂട്ടരെയും കാത്തിരിക്കുന്നത് ഒരു മില്യണ്‍ ഡോളര്‍. ഐസിസി റാങ്കിംഗില്‍ ഏപ്രില്‍ ഒന്നുവരെ ഒന്നാം സ്ഥാനത്ത് തുടരുന്ന ടീമിന് സമ്മാനിക്കുന്ന തുകയാണിത്. പൂനൈയില്‍ നടക്കുന്ന ഒന്നാം ടെസ്റ്റ് ജയിച്ചാല്‍ ഏപ്രില്‍ ഒന്നുവരെ ഐസിസി ടീം റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരെന്ന പദവി ഇന്ത്യക്ക് ഉറപ്പിക്കാം. നാല് ടെസ്റ്റുകളുള്ള പരന്പരയില്‍ ഒന്നില്‍ മാത്രം ജയിച്ചാല്‍ ഏപ്രില്‍ ഒന്ന് വരെ ഇന്ത്യക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താം, രണ്ടാം സ്ഥാനത്തുള്ള ആസ്ത്രേലിയക്കാകട്ടെ 3-0 ജയം സ്വന്തമാക്കിയാല്‍ മാത്രമെ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനം കൈവരിക്കാനാകുകയുള്ളൂ.
സ്വന്തം മണ്ണില്‍ നടന്ന അവസാന 20 ടെസ്റ്റുകളിലും തോല്‍വി അറിയാത്ത ഇന്ത്യയെ മറികടക്കുക സ്മിത്തിനും സംഘത്തിനും എളുപ്പമാകില്ല. അതുകൊണ്ടു തന്നെ ഒന്നാം റാങ്കുകാരായി കൊഹ്ലിയും സംഘവും തുടരാനാണ് സാധ്യത.