എട്ട് ടീമുകള്‍, എട്ട് ഉദ്ഘാടനം
|ഓരോ ടീമുകളുടെയും ആദ്യ ഹോം മത്സരത്തിന് മുന്‍പാണ് ഉദ്ഘാടനം നടക്കുക. ഓരോ നഗരത്തിന്റെയും സാംസ്കാരിക പൈതൃക വിളിച്ചോതുന്ന ചടങ്ങുകള്‍ക്ക് പുറമെ ബോളിവുഡ് താരങ്ങളുടെ നൃത്തവുമുണ്ടാകും.
ഐപിഎല്‍ പത്താം സീസണിലെ ഉദ്ഘാടന ചടങ്ങുകള്‍ ഏറെ വ്യത്യസ്തമായിരുന്നു ഇത്തവണ. എട്ടുടീമുകള്‍ അണിനിരക്കുന്ന ചാംപ്യന്‍ഷിപ്പില്‍ എട്ട് ഉദ്ഘാടനങ്ങളാണ് ഉണ്ടാകുക. ചടങ്ങില്‍ മുന്‍കാല താരങ്ങളെയും ആദരിക്കും
കുട്ടിക്രിക്കറ്റ് ആവേശങ്ങളുടേത് കൂടിയാണ്. ഉദ്ഘാടനം മുതല്‍ സമാപനം വരെ പൊടിപൊടിക്കുന്ന കാഴ്ചയാണ് മുന്‍ സീസണുകളിലെല്ലാം കണ്ടത്. ക്രിക്കറ്റ് താരങ്ങള്‍ക്ക് പുറമെ ബോളിവുഡ് താരങ്ങളും ഗായകരുമെല്ലാം അണിനിരക്കുന്ന വലിയ ചടങ്ങാണിത്. മുന്‍ സീസണുകളെ അപേക്ഷിച്ച് ഇത്തവണ ഉദ്ഘാടന ചടങ്ങ് വ്യത്യസ്തമായാണ് ഒരുക്കുന്നത്. ഒരൊറ്റ ഉദ്ഘാടന ചടങ്ങിന് പകരം എട്ടുടീമുകള്ക്കും എട്ട് ഉദ്ഘാടനം.
ഓരോ ടീമുകളുടെയും ആദ്യ ഹോം മത്സരത്തിന് മുന്‍പാണ് ഉദ്ഘാടനം നടക്കുക. ഓരോ നഗരത്തിന്റെയും സാംസ്കാരിക പൈതൃക വിളിച്ചോതുന്ന ചടങ്ങുകള്‍ക്ക് പുറമെ ബോളിവുഡ് താരങ്ങളുടെ നൃത്തവുമുണ്ടാകും.
സീസണിലെ ആദ്യ മത്സരത്തില്‍ ബാംഗ്ലൂര്‍-ഹൈദരാബാദ് ഏറ്റുമുട്ടും. ഇതിന് മുന്‍പായി നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ക്രിക്കറ്റ് ഇതിഹാസ താരങ്ങളായ സച്ചിന് തെണ്ടുല്‍ക്കര്‍, സൌരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വി വിഎസ് ലക്ഷ്മണന് എന്നിവരെ ആദരിക്കും. ബംഗളൂരു, കൊല്‍ക്കത്ത, മൊഹാലി, മുംബൈ, പൂനെ, രാജ്കോട്ട് എന്നിവിടങ്ങളിലായിരിക്കും മറ്റ് ഉദ്ഘാടന ചടങ്ങുകള്‍.