അവസാന മത്സരത്തില്‍ കളത്തിലിറങ്ങണമെന്ന് നിര്‍ബന്ധമില്ലെന്ന് നെഹ്‍റ
|അന്തിമ ഇലവിനിലുണ്ടോ ഇല്ലയോ എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. ഇത് ടീംമ മാനേജ്മെന്‍റിനും സെലക്ടര്‍മാര്‍ക്കും അറിയാം. ഡല്‍ഹി മത്സരം ഇല്ലായിരുന്നെങ്കില്‍ ആസ്ത്രേലിയന്‍ പരമ്പരക്ക് ശേഷം തന്നെ വിരമിക്കല്‍
ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്‍റി20 മത്സരത്തില്‍ അന്തിമ ടീമിലുണ്ടാകുമോ എന്നത് അപ്രധാനമാണെന്നും കോട്‍ലയില്‍ വച്ച് വിരമിക്കുകയാണ് പ്രധാനമെന്നും പേസര്‍ ആശിഷ് നെഹ്റ. വിരമിക്കല്‍ മത്സരത്തില്‍ സ്ഥാനം ഉറപ്പിച്ചെന്ന വ്യാഖ്യാനം കാര്യങ്ങള്‍ പര്‍വ്വതീകരിച്ച് വിവാദം ഉണ്ടാക്കുന്ന മാധ്യമങ്ങളുടെയും വിമര്‍ശകരുടെയും പതിവ് ശൈലി മാത്രമാണ്.
എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ അധികാരമുണ്ട്. ഡല്‍ഹിയിലാണ് മത്സരം എന്നറിഞ്ഞപ്പോള്‍ തന്നെ അവിടെ വച്ച് വിരമിക്കാന്‍ അവസരം നല്‍കണമെന്ന് അഭ്യര്‍ഥിച്ചതാണ്. ഓസീസിനെതിരെയുള്ള മത്സരങ്ങളില്‍ അന്തിമ ഇലവനില്ലാത്തയാളെ എന്തിനാണ് എടുത്തതെന്ന് ചോദിക്കുന്നവരോട് ഒന്നു മാത്രമെ പറയാനുള്ളൂ. അന്തിമ ഇലവിനിലുണ്ടോ ഇല്ലയോ എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. ഇത് ടീംമ മാനേജ്മെന്‍റിനും സെലക്ടര്‍മാര്‍ക്കും അറിയാം. ഡല്‍ഹി മത്സരം ഇല്ലായിരുന്നെങ്കില്‍ ആസ്ത്രേലിയന്‍ പരമ്പരക്ക് ശേഷം തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുമായിരുന്നു.