Sports
റിയോ ഒളിമ്പിക്സില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്താന്‍ 11 മലയാളികള്‍റിയോ ഒളിമ്പിക്സില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്താന്‍ 11 മലയാളികള്‍
Sports

റിയോ ഒളിമ്പിക്സില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്താന്‍ 11 മലയാളികള്‍

admin
|
20 April 2018 1:47 AM GMT

ടിന്റു ലൂക്ക, ആര്‍.ശ്രീജേഷ് തുടങ്ങിയവര്‍ അണിനിരക്കും

റിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ 121 ഇന്ത്യന്‍ അത്‌ലറ്റുകളില്‍ 11 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ടിന്റു ലൂക്ക, ആര്‍.ശ്രീജേഷ് എന്നിവരില്‍ തുടങ്ങി അവസാന ദിനം യോഗ്യത നേടിയ ജിന്‍സണ്‍ ജോണ്‍സണ്‍ വരെ രാജ്യത്തിന്റെ യശസ്സുയര്‍ത്തി റിയോയിലുണ്ടാകും..

ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള സമയം തിങ്കളാഴ്ച അവസാനിച്ചപ്പോള്‍ 11 മലയാളി അത്‌ലറ്റുകളാണ് റിയോയിലേക്ക് വിമാനം കയറുന്നത്. ടിന്റു ലൂക്ക, ഒപി ജെയ്ഷ, ആര്‍.ശ്രീജേഷ്, രഞ്ജിത് മഹേശ്വരി, കെ.ടി ഇര്‍ഫാന്‍, ടി.ഗോപി, മുഹമ്മദ് അനസ്, പി.കുഞ്ഞുമുഹമ്മദ്, സാജന്‍ പ്രകാശ്, അനില്‍ഡ തോമസ്, ജെന്‍സണ്‍ ജോണ്‍സണ്‍ എന്നിവരാണിവര്‍. 800 മീറ്ററില്‍ മത്സരത്തിനിറങ്ങുന്ന ടിന്റു ലൂക്കയില്‍ രാജ്യം മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. 800 മീറ്ററില്‍ നിലവിലെ ദേശീയ റെക്കോഡിന് ഉടമയായ ടിന്റു കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയിരുന്നു. ട്രിപ്പിള്‍ ജംപില്‍ മത്സരിക്കുന്ന രഞ്ജിത് മഹേശ്വരി തുടര്‍ച്ചയായ മൂന്നാം തവണയാണ് ഒളിമ്പിക്സിന് യോഗ്യത നേടുന്നത്.

ദേശീയ റെക്കോഡ് തിരുത്തിയായിരുന്നു ഇത്തവണത്തെ നേട്ടം. ഒ.പി ജെയ്ഷയും ടി.ഗോപിയും മാരത്തണിലൂടെ ഒളിമ്പിക്സിന് യോഗ്യത സ്വന്തമാക്കി. കെ.ടി ഇര്‍ഫാന്‍ 20 കിലോമീറ്റര്‍ നടത്തത്തിലും സാജന്‍ പ്രകാശ് 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ നീന്തലിലുമാണ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. 400 മീറ്ററില്‍ ദേശീയ റെക്കോഡ് പ്രകടനത്തോടെ കൊല്ലം സ്വദേശി മുഹമ്മദ് അനസ് റിയോയിലേക്ക് ടിക്കറ്റുറപ്പിച്ചു. അനില്‍ഡ തോമസും പി.കുഞ്ഞിമുഹമ്മദും 4x 400 മീറ്റര്‍ റിലേ ടീമിലൂടെ ഒളിമ്പിക്സിന് യോഗ്യത നേടിയപ്പോള്‍ നേരിയ വ്യത്യാസത്തിനാണ് 800 മീറ്ററില്‍ ജെന്‍സണ്‍ ജോണ്‍‍സണ്‍ ഒളിമ്പിക്സ് ബെര്‍ത്തുറപ്പിച്ചത്. ഇന്ത്യന്‍ ഹോക്കി ടീമിന്റെ വിശ്വസ്തനായ ഗോള്‍ കീപ്പര്‍ ആര്‍.ശ്രീജേഷ് കൂടിയാകുന്നതോടെ ഇന്ത്യന്‍ സംഘത്തിലെ മലയാളി പ്രാതിനിധ്യം പൂര്‍ണ്ണമാകുന്നു.

Similar Posts