ലോകകപ്പ് യോഗ്യത; അര്‍ജന്റീനക്ക് തോല്‍വി
|ഏകപക്ഷീയമായ രണ്ട് ഗോളിനാണ് അര്‍ജന്റീനയുടെ തോല്‍വി
ബൊളീവിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനക്ക് തോല്‍വി. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് അര്‍ജന്റീനയുടെ തോല്‍വി. 32ാം മിനിറ്റില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് ബൊളീവിയയുടെ ആദ്യഗോള്‍ പിറന്നു. ജുവാന്‍ കാര്‍ലോസ് ആഴ്‌സിന്റെ ഹെഡ്ഡറിലൂടെയായിരുന്നു ബൊളീവിയയുടെ ലീഡ്. രണ്ടാംപകുതിയില്‍ 53ാം മിനിറ്റില്‍ ആയിരുന്നു ബൊളീവിയയുടെ രണ്ടാംഗോള്‍ പിറന്നത്. മാഴ്‌സിലോ മൊറേനോയുടെ ഒരു വലങ്കാലന്‍ ഷോട്ടാണ് ഗോളില്‍ കലാശിച്ചത്. മത്സരത്തിലേക്ക് തിരിച്ചുവരാനായി അര്‍ജന്റീന കിണഞ്ഞു പരിശ്രമിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. ഇതുവരെ മെസിയില്ലാതെ കളിച്ച എട്ടുമത്സരങ്ങളില്‍ ഏഴിലും അര്‍ജന്റീന തോറ്റിട്ടുണ്ട്. അര്‍ജന്റീനയുടെ അടുത്ത മത്സരം ഓഗസ്റ്റില്‍ ഉറുഗ്വെയ്‌ക്കെതിരെയാണ്.
വിലക്ക് ലഭിച്ച മെസിയില്ലാത്ത അര്‍ജന്‍റീന ലോകകപ്പിന് യോഗ്യത നേടുമോയെന്നാണ് ആരാധകര്‍ ഉറ്റ്നോക്കുന്നത്. ഉറുഗ്വെ വെനിസ്വേല പെറു തുടങ്ങിയവരുമായുള്ള മത്സരങ്ങളാണ് മെസിക്ക് നഷ്ടമാകുക. ഒക്ടോബര്‍ പത്തിന് ഇക്വഡോറുമായുള്ള അവസാന മത്സരത്തിലെ മെസിക്ക് കളിക്കാന്‍ കഴിയൂ. ആദ്യ നാല് സ്ഥാനത്തുള്ളവര്‍ നേരിട്ട് യോഗ്യത നേടുമ്പോള്‍ അഞ്ചാം സ്ഥാനത്തെത്തുന്നവര്‍ക്ക് പ്ലേ ഓഫ് കളിച്ച് യോഗ്യത നേടാം.