റയല്‍ മാഡ്രിഡ് ലോകത്തിലെ സമ്പന്ന ക്ലബ്
|കളിക്കളത്തിലെ പാരമ്പര്യ വൈരികളായ ബാഴ്‌സലോണയാണ് 3.5 ബില്യണ്‍ ഡോളര്‍ മൂല്യവുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഏറ്റവും മൂല്യമുള്ള ക്ലബ്ബുകളുടെ പട്ടികയില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത്. ഫോബ്‌സ് പുറത്തുവിട്ട പട്ടികയിലാണ് റയല്‍ 3.6 ബില്യണ്‍ ഡോളറുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. കളിക്കളത്തിലെ പാരമ്പര്യ വൈരികളായ ബാഴ്‌സലോണയാണ് 3.5 ബില്യണ്‍ ഡോളര്‍ മൂല്യവുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (3.3 ബില്യണ്‍ ഡോളര്‍), ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് (2.7 മില്യണ്‍ ഡോളര്‍), ഇംഗ്ലണ്ടില്‍നിന്നുള്ള ആഴ്‌സണല്‍ (2 മില്യണ്‍ ഡോളര്‍) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്‌പോര്‍ട്‌സ് ക്ലബ് 4 മില്യണ്‍ ഡോളറിന്റെ മൂല്യവുമായി അമേരിക്കയിലെ നാഷണല്‍ ഫുട്‌ബോള്‍ ലീഗിലെ ഡാളസ് കൗബോയ്‌സാണ്.