Sports
നാലാം നാള്‍, ഇന്ത്യക്ക് പ്രതീക്ഷയുടെ മണിക്കൂറുകള്‍നാലാം നാള്‍, ഇന്ത്യക്ക് പ്രതീക്ഷയുടെ മണിക്കൂറുകള്‍
Sports

നാലാം നാള്‍, ഇന്ത്യക്ക് പ്രതീക്ഷയുടെ മണിക്കൂറുകള്‍

Alwyn
|
22 April 2018 5:01 AM GMT

മെഡലൊന്നും നേടാനായില്ലെങ്കിലും ഒളിമ്പിക്സിന്റെ നാലാം ദിനം ഇന്ത്യക്ക് സമ്മാനിച്ചത് പ്രതീക്ഷകള്‍. ബോക്സിങില്‍ വികാസ് കൃഷ്ണനും അമ്പെയ്ത്തില്‍ അതാനു ദാസും പ്രീക്വാര്‍ട്ടറിലെത്തി.

മെഡലൊന്നും നേടാനായില്ലെങ്കിലും ഒളിമ്പിക്സിന്റെ നാലാം ദിനം ഇന്ത്യക്ക് സമ്മാനിച്ചത് പ്രതീക്ഷകള്‍. ബോക്സിങില്‍ വികാസ് കൃഷ്ണനും അമ്പെയ്ത്തില്‍ അതാനു ദാസും പ്രീക്വാര്‍ട്ടറിലെത്തി. പുരുഷ ഹോക്കിയില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഇന്ത്യ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി.

കഴിഞ്ഞ ഒളിമ്പിക്സ് തോല്‍വിക്ക് കണക്കു തീര്‍ത്താണ് ബോക്സിങില്‍ വികാസ് കൃഷ്ണന്‍ അമേരിക്കയുടെ ചാള്‍സ് കോണ്‍വാളിനെ കീഴടക്കിയത്. മൂന്ന് റൌണ്ടുകളിലും മുന്‍ തൂക്കം നേടി തീര്‍ത്തും ആധികാരികമായാണ് മുന്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ വികാസ് കൃഷ്ണന്‍റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശം. ശനിയാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ തുര്‍ക്കിയുടെ ഒന്‍ഡര്‍ സിപാലാണ് വികാസിന്റെ എതിരാളി.

പുരുഷ അമ്പെയ്ത്തില്‍ റി കര്‍വ് വിഭാഗത്തില്‍ നേപ്പാളിന്‍റെ ജിത് ബഹാദൂര്‍ മുക്തനെ ആറ് സെറ്റ് പോയിന്റുകള്‍ക്ക് തോല്‍പ്പിച്ചാണ് അതാനു ദാസ് പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയുടെ ലീ യുനാണ് അതാനുവിന്റെ എതിരാളി. പുരുഷ ഹോക്കിയില്‍ 2009 ന് ശേഷം അര്‍ജന്റീനക്കെതിരെ നേടിയ വിജയമായിരുന്നു നാലാം ദിനത്തിലെ മറ്റൊരു നേട്ടം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ച ഇന്ത്യ ഇതോടെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ നിലനിര്‍ത്തി.

ഷൂട്ടിങില്‍ രണ്ടാം മത്സരത്തിനിറങ്ങിയ ഹീന സിദ്ദു വീണ്ടും നിരാഷപ്പെടുത്തി. വനിതകളുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗം യോഗ്യതാ റൌണ്ടില്‍ ഇരുപതാം സ്ഥാനക്കാരിയാണ് ഹീന പുറത്തായത്.

Similar Posts