പരാജയങ്ങള്‍ മറന്നേക്കൂ..പുതിയ ഊര്‍ജ്ജവുമായി കേരള ബ്ലാസ്റ്റേഴ്സ്
|ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കോച്ച് സ്റ്റീവ് കോപ്പലും മലയാളി താരം മുഹമ്മദ് റാഫിയും ആത്മവിശ്വാസം പ്രകടിപ്പിച്ചു
പോയ സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനം മറന്ന് പുതിയ ഊര്‍ജ്ജവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കോച്ച് സ്റ്റീവ് കോപ്പലും മലയാളി താരം മുഹമ്മദ് റാഫിയും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പുതിയ കോച്ചിന്റെ കീഴില്‍ പുതിയ ഊര്‍ജ്ജവുമായി കഠിന പരിശീലനത്തിലാണ് കേരളത്തിന്റെ സ്വന്തം ഐ എസ് എല്‍ ടീം. നന്നായി തുടങ്ങിയെങ്കിലും പിന്നീട് പിഴച്ചുപോയ കഴിഞ്ഞ സീസണ് ഇത്തവണ ആവര്‍ത്തിക്കരുതെന്ന് അവര്‍ക്ക് നിശ്ചയമുണ്ട്. ആന്റോണിയോ ജെര്‍മന്‍, ഹോസു, മുഹമ്മദ് റാഫി, മൈക്കല്‍ ചോപ്ര, സെഡ്രിച് ഹെങ്ബെര്‍ട് തുടങ്ങിയവര്‍ ഇതിനകം ക്യാമ്പിലെത്തി.
മാര്‍ക്വി താരം ആരോണ്‍ ഹ്യൂസും ദേശീയ ക്യാമ്പിലുള്ള സന്ദേശ് ജിംഘാനുമുള്പ്പെടെയുള്ള താരങ്ങള്‍ വരും ദിവസങ്ങളില്‍ ടീമിനൊപ്പം ചേരും.
പുതിയ സീസണെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കോച്ച് സ്റ്റീവ് കോപ്പല്‍. പുതിയ താരങ്ങളെത്തുന്നതോടെ ടീം കൂടുതല്‍ ശക്തമാകുമെന്നും കോപ്പല്‍ പറഞ്ഞു പുതിയ കോച്ചിന്റെ കീഴില്‍ നല്ല പ്രകടനമാണ് മുഹമ്മദ് റാഫിയും ഉറ്റുനോക്കുന്നത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യഘട്ട പരിശീലനത്തിന് ശേഷം അടുത്ത വാരം ടീം തായിലാന്ഡിലേക്ക് പോകും.