അശ്വിന്‍ ടെസ്റ്റില്‍ 500 വിക്കറ്റ് സ്വന്തമാക്കുമെന്ന് ഗാംഗുലി
|കരിയറിലെ പകുതിയിലേറെ മത്സരങ്ങള്‍ ഇന്ത്യയിലാകും അയാള്‍ കളിക്കുക. ഇന്ത്യന്‍ പിച്ചുകള്‍ സ്പിന്നര്‍മാര്‍ക്ക് നല്‍കുന്ന പിന്തുണ കണക്കിലെടുക്കുന്പോള്‍ 500 വിക്കറ്റുകളെന്നത് അസാധ്യമായ
അനില്‍ കുംബ്ലെക്കും കപില്‍ദേവിനുമൊപ്പം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബൌളര്‍മാരുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ എന്തുകൊണ്ടും അര്‍ഹനാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലി. അശ്വിന്‍ നന്നെ ചെറുപ്പമാണ്. അതുകൊണ്ടു തന്നെ അയാളില്‍ ഇനിയുമേറെ ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്. കേവലം 37 ടെസ്റ്റുകളില്‍ നിന്നാണ് 200 ഇരകളെ അശ്വിന്‍ കണ്ടെത്തിയിട്ടുള്ളത്. 400 അല്ലെങ്കില്‍ 500 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഏറെ സാധ്യതയുള്ള താരമാണ് അയാള്‍. കരിയറിലെ പകുതിയിലേറെ മത്സരങ്ങള്‍ ഇന്ത്യയിലാകും അയാള്‍ കളിക്കുക. ഇന്ത്യന്‍ പിച്ചുകള്‍ സ്പിന്നര്‍മാര്‍ക്ക് നല്‍കുന്ന പിന്തുണ കണക്കിലെടുക്കുന്പോള്‍ 500 വിക്കറ്റുകളെന്നത് അസാധ്യമായ കാര്യമല്ല. ആ നേട്ടത്തിലേക്ക് എത്തിപ്പെടാനുള്ള കഴിവും സാധ്യതയും അശ്വിനുണ്ടെന്ന് ദാദ അഭിപ്രായപ്പെട്ടു.
കാണ്‍പൂരിലെ വിക്കറ്റ് അശ്വിനെപ്പോലെയുള്ള സ്പിന്നര്‍മാര്‍ക്ക് അനുയോജ്യമായ ഒന്നാണ്. മഴ ചതിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ജയം ഉറപ്പാണെന്നും ദാദ പറഞ്ഞു.