ആ ഷോട്ട് ഇനിയും കളിക്കാന്‍ മടിക്കില്ലെന്ന് ഹാര്‍ദിക് പാണ്ഡ്യ
|അന്ന് വരുത്തിയ പിഴവ് ഇനി ഞാന്‍ വരുത്തില്ല, എന്നാല്‍ ആ ഷോട്ട് ഇനി കളിക്കില്ല എന്നല്ല അതിന്റെ അര്‍ഥം. ഒരുപാട് റണ്‍ നേടി തന്നെ പ്രിയങ്കരമായ ഷോട്ടാണത്. അന്ന് എന്റെ ദിവസമായിരുന്നില്ല. അതിനാലാണ് പിഴച്ചതും ഔട്ടായതും....
ന്യൂസിലാന്‍ഡിനെതിരെ രണ്ടാം ഏകദിനത്തില്‍ പുറത്തെടുത്ത ഷോട്ട് ഇനിയും കളിക്കാന്‍ മടിക്കില്ലെന്നും എന്നാല്‍ അന്നു വരുത്തിയ പിഴവ് ആവര്‍ത്തിക്കില്ലെന്നും യുവ ഓള്‍റൌണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. വിജയത്തിന്റെ പാതയില്‍ നിന്നും ഇന്ത്യ പരാജയത്തിലേക്ക് നീങ്ങാന്‍ തന്റെ പുറത്താകല്‍ കാരണമായെങ്കിലും ഇതിലേക്ക് വഴിവച്ച ഷോട്ട് പുറത്തെടുക്കാന്‍ ഇനിയും മടിക്കില്ലെന്ന് പാണ്ഡ്യ വ്യക്കമാക്കി. അന്ന് വരുത്തിയ പിഴവ് ഇനി ഞാന്‍ വരുത്തില്ല, എന്നാല്‍ ആ ഷോട്ട് ഇനി കളിക്കില്ല എന്നല്ല അതിന്റെ അര്‍ഥം. ഒരുപാട് റണ്‍ നേടി തന്നെ പ്രിയങ്കരമായ ഷോട്ടാണത്. അന്ന് എന്റെ ദിവസമായിരുന്നില്ല. അതിനാലാണ് പിഴച്ചതും ഔട്ടായതും. കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനുള്ള അവസരം ലഭിക്കുന്നതോടെ കൂടുതല്‍ പക്വത ആര്‍ജിക്കാന്‍ എനിക്ക് കഴിയും. അനുഭവ പരിചയം കിട്ടുന്നതോടെ ഏതു പന്തില്‍, എതു നിമിഷം ഏതു ഷോട്ട് പുറത്തെടുക്കണമെന്ന അറിവ് ലഭിക്കും - പാണ്ഡ്യ പറഞ്ഞു.
നായകന് ധോണി ബാറ്റിംഗ് ക്രമത്തില്‍ നാലാമനായി ഇറങ്ങി തന്നെ ഏഴാമനാക്കുമ്പോള് ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ലെന്ന് പാണ്ഡ്യ ചൂണ്ടിക്കാട്ടി. ഫിനിഷറുടെ റോള്‍ മനോഹരമായി നിര്‍വ്വഹിക്കാന്‍ എനിക്ക് കഴിയുമെന്ന തോന്നല്‍ എന്നിലുണ്ടാകാന്‍ ആ തീരുമാനം വഹിക്കുന്ന പങ്ക് വലുതാണ്. ഇത്രയും നാള് ഫിനിഷറുടെ ജോലി മനോഹരമായി നിര്‍വ്വഹിച്ച ഒരാള്‍ ആ സ്ഥാനം കൈമാറുമ്പോള്‍ പ്രത്യേകിച്ചും.