Sports
നായക സ്ഥാനം നഷ്ടമായ ഇര്‍ഫാന്‍ ടീമിന് പുറത്ത്നായക സ്ഥാനം നഷ്ടമായ ഇര്‍ഫാന്‍ ടീമിന് പുറത്ത്
Sports

നായക സ്ഥാനം നഷ്ടമായ ഇര്‍ഫാന്‍ ടീമിന് പുറത്ത്

admin
|
22 April 2018 4:47 PM GMT

കായികക്ഷമതയില്‍ കുഴപ്പമൊന്നുമില്ലെന്നും അച്ചടക്ക നടപടിയുമല്ലാത്ത ഇത്തരമൊരു തീരുമാനത്തിന് കാരണം അറിയില്ലെന്നും താരം പ്രതികരിച്ചു. 

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള ഓള്‍ റൌണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍റെ സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടി. രഞ്ജിയില്‍ ബറോഡയുടെ നായകനായ ഇര്‍ഫനെ ടീമില്‍ നിന്നും ഒഴിവാക്കി. യുവ ഓള്‍റൌണ്ടര്‍ ദിപക് ഹൂഡയാണ് പുതിയ നായകന്‍. ഇര്‍ഫാന് കീഴിലിറങ്ങിയ രണ്ട് മത്സരങ്ങളിലും ബറോഡ പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ കാര്യമായി തിളങ്ങാതിരുന്ന ഇര്‍ഫാന്‍ രണ്ടാം മത്സരത്തില്‍ 80 റണ്‍ എടുത്തിരുന്നു.


യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് തീരുമാനമെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍ തീരുമാനത്തില്‍ ഇര്‍ഫാന്‍ അത്ഭുതം രേഖപ്പെടുത്തി. കായികക്ഷമതയില്‍ കുഴപ്പമൊന്നുമില്ലെന്നും അച്ചടക്ക നടപടിയുമല്ലാത്ത ഇത്തരമൊരു തീരുമാനത്തിന് കാരണം അറിയില്ലെന്നും താരം പ്രതികരിച്ചു.

Related Tags :
Similar Posts