ഗോളെവിടെ ..... ഗോള്‍....!!
|റൂണി വിളികള്‍ക്ക് ശേഷം തന്റെ നായകനെ തിരിച്ചുകൊണ്ടു വന്നുവെങ്കിലും സമയം ഏറെ നഷ്ടപ്പെട്ടിരുന്നു. കാര്യമായ മുന്നേറ്റങ്ങള്‍ ഒന്നും റൂണിയില്‍ നീന്ന് മധ്യ നിരയിലൂടെ ഉണ്ടായതുമില്ല
ഒരുകാലത്ത് യൂറോപ്യന്‍ ഫുട്ബാളിന്റെ സൌന്ദര്യ ശാസ്ത്ര കാരന്മാരായിരുന്നു ചെക്കൊസ്ലൊവാക്യ , 1976 ഇല്‍ അവര്‍ യൂറോപ്യന്‍ ചാമ്പ്യന്മാരുമായി , തൊണ്ണൂറുകളില്‍ രാജ്യം ചെക്കും സ്ലോവാക്യയും ആയി വേര്‍പിരിഞ്ഞപ്പോള്‍ ആദ്യ നാളുകളില്‍ ഫുട്ബാള്‍ മികവു ചെക്ക് റിപ്പബ്ലിക്കിന് അവകാശപ്പെട്ടതായി.1996 ല്‍ അവര്‍ യൂറോ കലാശക്കളിക്കും എത്തിയിരുന്നു. ഇത്തവണ ഈ രണ്ടു ടീമികളും ഒന്നിച്ചു യൂറോ ഫൈനല്‍ റൌണ്ടില്‍ എത്തിയത് അന്നത്തെ അവരുടെ മികവു ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തും വിധമാണ്. അതിലെ സ്ലൊവാക്യക്ക് എതിരാളികളായി ഗ്രൂപ്പ് ബി യിലെ അവസാന മത്സരത്തിനു എത്തിയിരിക്കുന്നത് ഫുട്ബാളിന്റെ "പിതൃഭൂമിയായ" സാക്ഷാല്‍ ഇംഗ്ലീഷുകാരും ഇവര്‍ ഇതിനു മുന്‍പ് മൂന്നു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അന്നൊക്കെ വിജയം ഇംഗ്ലണ്ടിനു തന്നെയായിരുന്നു.
രണ്ടിനെതിരെ എട്ടുഗോളുകളുടെ മുന്നേറ്റവും ഇംഗ്ലീഷുകാര്‍ക്കുണ്ട്, ഒരു വിജയവും ഒരു സമ നിലയുമായി 4 പോയിന്‍റുകള്‍ പട്ടികയില്‍ ഉള്ള അവര്‍ക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് ഗ്രൂപ്പ് ജേതാക്കളായി. കടന്നെത്തുവാന്‍ ഒരു സമനില മതി എന്നാല്‍ വെയില്സിനോട് തോല്‍ക്കുകയും റഷ്യക്കാരെ വീഴ്ത്തുകയും ചെയ്ത സ്ലൊവാക്യക്കു വിജയം അനിവാര്യവും ആണ് . 4 -- 6- 0 ,എന്ന വിചിത്ര ശൈലി യില്‍ പഴയ ഓറഞ്ചു പടയുടെ ടോട്ടല്‍ ഫുട്ബാളിനെ ഓര്‍മ്മിപ്പിക്കും വിധം ഒന്നിച്ചു ആക്രമിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന രീതിയിലാണ് സ്ലൊവാക്യ ടീമിനെ അണിനിരത്തിയത് ഇതിനെ നേരിടാന്‍ റോയ് ഹഗ്ദസന്‍ വെയിന്‍ റൂണിയെ മധ്യ നിരയില്‍ നിന്ന് മാറ്റി നിര്‍ത്തി ജാക്ക് വില്‍ ഷേറിനെ സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ ചുമതലക്കാരനാക്കി. ക്ളൈന്‍, ബര്ട്രാണ്ട്, ക്രിസ് സ്മലിംഗ്, ഡാനീ റോസ് എന്നിവരെ കോട്ടകാക്കാന്‍ ഏല്‍പ്പിച്ചു കൊണ്ടാണ് കളിതുടങ്ങിയത്, കളിയുടെ ഗതി നിര്‍ണയിക്കുക വില്‍ ഷെയര്‍ ആകും എന്ന മുന്‍ ധാരണയോടെ സ്ലോവാക്യയുടെ കോച്ചു യാന്‍ കൊസാക് അയാളെ തടയാന്‍ യൂറായി കുക്കയെയും നിയോഗിച്ചു. അവരുടെ ഏറ്റവും മികച്ച മധ്യ നിരക്കാരാന്‍ ആ ഉദ്യമം ഭംഗിയായി നിര്‍വഹിച്ചപ്പോള്‍ ഇംഗ്ലീഷ് പരിശീലകന്റെ തീരുമാനം പിഴക്കുകയായിരുന്നു. മധ്യ നിരയില്‍ നിന്ന് കാര്യമായ ഒരു മുന്നേറ്റവും ഈ പകരക്കാരനില്‍ നിന്ന് ഉണ്ടായില്ല.
എന്നാല്‍ അവസരം മുതലെടുത്ത ലല്ലാന ഇടതു വശത്തുനിന്നും ഡാനിയല്‍ ക്ലയിന്‍ വലതു വശത്ത് നിന്നും സംഘടിപ്പിച്ച മുന്നേറ്റങ്ങള്‍ ആദ്യ 15 മിനിട്ട് നേരം സ്ലോവാക്യന്‍ ഗോള്‍ വലക്കു മുന്നില്‍ ഉദ്വ്യോഗത്തിന്റെ നിമിഷങ്ങള്‍ കാഴ്ച്ചവച്ചുവെങ്കിലും ജൈമി വാര്‍ഡിയുടെയും സ്ട്രാറി ട്ഗിന്റെയും ഷോട്ടുകള്‍ ഗോളി കൊസാചിക്കിന്റെ കൈകളിലും പുറത്തുമായപ്പോള്‍ സ്കോര്‍ ബോര്‍ഡ് നിശ്ചലമായി. 10 പേരും ഒന്നിച്ചുപ്രതിരോധനിരയില്‍ എന്ന തന്ത്രം സ്ലൊവാക്യക്കാര്‍ പ്രാവര്‍ത്തികമാക്കിയപ്പോള്‍ അവരുടെ സംഘടിത പ്രത്യാക്രമണങ്ങള്‍ അസാധ്യവും ആയി അവരുടെ സൂപ്പര്‍ സ്റ്റാര്‍ മാര്‍ക്ക് ഹാമ്സിക്ക് ഇന്ന് ഫോമില്‍ എത്താതിരുന്നത് അവരുടെ മുന്നേറ്റങ്ങളുടെ ചന്തം കെടുത്തി. റൂണിയെ മാറ്റി നിര്‍ത്തിയത് അബദ്ധമായി എന്ന് മനസിലാക്കിയ റോയി ഹഡ്സന്‍ അന്‍പത്തിഅഞ്ചാം മിനിറ്റില്‍ കാണികളുടെ റൂണി റൂണി വിളികള്‍ക്ക് ശേഷം തന്റെ നായകനെ തിരിച്ചുകൊണ്ടു വന്നുവെങ്കിലും സമയം ഏറെ നഷ്ട്ടപ്പെട്ടിരുന്നു കാര്യമായ മുന്നേറ്റങ്ങള്‍ ഒന്നും റൂണിയില്‍ നിന്ന് മധ്യ നിരയിലൂടെ ഉണ്ടായതുമില്ല.
സ്ലോവാക്യന്‍ ഗോളി മാറ്റൂസ് കൊഷിയാക്കിന്റെ അസാധാരണ ഗോള്‍ കീപിംഗ് മികവും ഇംഗ്ലീഷ് കാരുടെ ലക്ഷ്യ ബോധമില്ലാത്ത ഷോട്ടുകളും കൂടി ആയപ്പോള്‍ വിയര്‍ത്തു കളിച്ചിട്ടും റൂണിക്കും കൂട്ടര്‍ക്കും കളി കൈവിട്ടുപോയി. അതാകട്ടെ ഉറപ്പായിരുന്ന ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും കൈവിട്ടുകളഞ്ഞു. നാട്ടുകാരായ വെയില്‍സ് റഷ്യയെ വിനീതരാക്കി ഒന്നാമത് എത്തിയപ്പോള്‍ രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ട് കടന്നുകൂടി. മൂന്നാമത് എത്തിയ സ്ലൊവാക്യക്കര്‍ ഇനിയും കാത്തിരിക്കണം. കണക്കിലെ കളിയായിരിക്കും ടൂര്‍ണമെന്‍റിലെ അവരുടെ ഭാവി നിര്‍ണയിക്കുക.