Sports
റയോയില്‍ മിന്നലാകാന്‍ ബോള്‍ട്ടുണ്ടാകുമോ ?റയോയില്‍ മിന്നലാകാന്‍ ബോള്‍ട്ടുണ്ടാകുമോ ?
Sports

റയോയില്‍ മിന്നലാകാന്‍ ബോള്‍ട്ടുണ്ടാകുമോ ?

Alwyn
|
23 April 2018 2:02 PM GMT

ലണ്ടനില്‍ നടക്കുന്ന ട്രയല്‍സില്‍ കായിക ക്ഷമത തെളിയിച്ചാല്‍ മാത്രമേ ബോള്‍ട്ടിന് റയോയിലെ ട്രാക്കിലിറങ്ങാനാകൂ.

വേഗരാജാവ് ഉസൈന്‍ബോള്‍ട്ട് റയോ ഒളിമ്പിക്സില്‍ പങ്കെടുക്കുമോ എന്ന കാര്യം നാളെ അറിയാം. ലണ്ടനില്‍ നടക്കുന്ന ട്രയല്‍സില്‍ കായിക ക്ഷമത തെളിയിച്ചാല്‍ മാത്രമേ ബോള്‍ട്ടിന് റയോയിലെ ട്രാക്കിലിറങ്ങാനാകൂ.

ഒപ്പം കുതിക്കുന്ന താരങ്ങളെ നിഷ്‍പ്രഭരാക്കി 100 മീറ്ററില്‍ ചരിത്രം കുറിച്ച ഉസൈന്‍ബോള്‍ട്ട്. റയോയിലേക്കുളള ജമൈക്കന്‍ ടീമില്‍ ഉസൈന്‍ബോള്‍ട്ടിന്റെ പേരുണ്ടെങ്കിലും ലണ്ടനില്‍ നടക്കുന്ന മുളളര്‍ ‍ ആനിവേഴ്സറി ഗെയിംസിലെ ട്രയല്‍സില്‍ പങ്കെടുത്ത് കായികക്ഷമത തെളിയിക്കണം. നേരത്തെ ജമൈക്കന്‍ ഒളിമ്പിക് ട്രയല്‍സില്‍ നിന്നും പേശീവലിവ് മൂലം ഉസൈന്‍ ബോള്‍ട്ട് പിന്മാറിയിരുന്നു. റയോ ഒളിമ്പിക്സില്‍ പങ്കെടുക്കുമെന്ന പ്രതീക്ഷയുമായാണ് ഉസൈന്‍ബോള്‍ട്ട് ലണ്ടനില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. താന്‍ പരിക്കിനോട് വിടപറഞ്ഞു. ജീവിതത്തിലെ അവസാന ഒളിമ്പിക്സ് മറക്കാനാകാത്ത ഏടാക്കി മാറ്റുകയാണ് ഇനിയുളള ലക്ഷ്യമെന്ന് ബോള്‍ട്ട് പറഞ്ഞു.

ബോള്‍ട്ട് റയോയിലെത്തിയാല്‍ അത് അദ്ദേഹത്തിന്റെ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണ്ണം തേടിയാകും. ബെയ്ജിങില്‍ 9.69 , സെക്കന്റില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കി ചരിത്രം സൃഷ്ടിച്ചു ബോള്‍ട്ട്. പിന്നീട് ലണ്ടനിലെത്തിയപ്പോള്‍ മനുഷ്യസാധ്യമാണോ എന്ന് തോന്നും സമയം തിരുത്തി. 9.63 സെക്കന്‍റില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കി. എല്ലാമത്സരങ്ങളിലും ഫോട്ടോ ഫിനിഷിംഗിലേക്ക് പോകാറുളള 100 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് ട്രാക്കിലുണ്ടെങ്കില്‍ എതിരാളികള്‍ ബഹുദൂരം പിന്നിലായിരിക്കും. മത്സരത്തിന് പുറമെ ബോള്‍ട്ടിന്റെ പ്രശസ്തമായ വിജയാഹ്ലാദവും റയോയില്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Similar Posts