Sports
യൂറോയിലെ ശ്രദ്ധയാകര്‍ഷിച്ച താരങ്ങളും ടീമുകളുംയൂറോയിലെ ശ്രദ്ധയാകര്‍ഷിച്ച താരങ്ങളും ടീമുകളും
Sports

യൂറോയിലെ ശ്രദ്ധയാകര്‍ഷിച്ച താരങ്ങളും ടീമുകളും

Ubaid
|
23 April 2018 3:10 PM GMT

ആതിഥേയരായ ഫ്രാന്‍സും നിലവിലെ ചാമ്പ്യന്‍മാരായ സ്പെയിനുമടക്കം കരുത്തരെന്ന് വിശേഷണമുള്ളവരെല്ലാം പ്രീക്വാര്‍ട്ടറിലെത്തി.

യൂറോ കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ചിരിക്കുന്നു. പ്രീക്വാര്‍ട്ടറിലെ ആവേശ പോരാട്ടങ്ങള്‍ക്ക് തുടക്കമാകാന്‍ ഇനി മണിക്കൂറുകളാണ് ബാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ടീമുകളും താരങ്ങളും ഏതൊക്കെയെന്ന് വിലയിരുത്തുകയാണ് ബിബിസി സ്പോര്‍ട്സിന്‍റെ വിദഗ്ദ സമിതി.

യൂറോ കപ്പില്‍ പിന്നിട്ടത് 13 ദിവസങ്ങളും 36 മത്സരങ്ങളും. കലാശപ്പോരാട്ടമടക്കം ഇനി അവശേഷിക്കുന്നത് 15 മത്സരങ്ങള്‍. ആതിഥേയരായ ഫ്രാന്‍സും നിലവിലെ ചാമ്പ്യന്‍മാരായ സ്പെയിനുമടക്കം കരുത്തരെന്ന് വിശേഷണമുള്ളവരെല്ലാം പ്രീക്വാര്‍ട്ടറിലെത്തി. അപ്രതീക്ഷിതമായി പ്രീക്വാര്‍ട്ടറിലെത്തിയവരില്‍ ഐസ്‍ലന്‍ഡും റിപബ്ലിക് ഓഫ് അയര്‍ലന്‍ഡുമുണ്ട്. നിലവിലെ ചാമ്പ്യന്‍മാരായ സ്പെയിനാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം അലന്‍ ഷിയററുടെ വിലയിരുത്തല്‍. റിയോ ഫെര്‍ഡിനാന്‍ഡും ഇതേ അഭിപ്രായക്കാരനാണ്.

സ്പെയിനെ തോല്‍പ്പിച്ച ക്രൊയേഷ്യയ കറുത്ത കുതിരകളാകുമെന്നും ഫെര്‍ഡിനാന്‍ഡ് പറയുന്നു. കെവിന്‍ കില്‍ബെയിന്‍ മുഴുവന്‍ മാര്‍ക്കും നല്‍കുന്നത് ക്രൊയേഷ്യക്കാണ്.വെയ്ല്‍സാണ് മാര്‍ക്ക് ലോറന്‍സിന്‍റെ ഇഷ്ട ടീം. താരങ്ങളുടെ കാര്യത്തില്‍ ഫ്രാന്‍സിന്‍റെ ദിമിത്രി പയെറ്റും ക്രൊയേഷ്യയുടെ ഇവാന്‍ പാരിസിചുമാണ് പ്രമുഖരുടെ ഇഷ്ടതാരങ്ങള്‍. ടോപ് സ്കോററര്‍മാരില്‍ മുന്നിലുള്ള അല്‍വാരോ മൊറാട്ടയും ഗാരത് ബെയ്‌ലുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രദ്ധയാകര്‍ഷിച്ച മറ്റു താരങ്ങള്‍.

Similar Posts