എട്ടു വയസുകാരന്‍ തവാന്‍ ലൂക്കാസിന്റെ നെഞ്ചിടിപ്പിന് സാംബാ താളമാണ്... മനസില്‍ സങ്കടക്കടലും
|എട്ട് വയസ്സുകാരന്‍ തവാന്‍ ലൂക്കാസ് ട്രിന്‍ഡെഡ്. അവനിപ്പോളൊരു വലിയ സങ്കടത്തിലാണ്. ടിക്കറ്റ് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഒളിമ്പിക്സ് മത്സരങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്നതാണ് അവന്റെ വിഷമം.
റിയോ ഒളിമ്പിക്സില്‍ താരമായ ഒരു കുഞ്ഞു ബാലനെ ഉദ്ഘാടന ചടങ്ങ് കണ്ടവര്‍ മറന്ന് കാണില്ല. എട്ട് വയസ്സുകാരന്‍ തവാന്‍ ലൂക്കാസ് ട്രിന്‍ഡെഡ്. അവനിപ്പോളൊരു വലിയ സങ്കടത്തിലാണ്. ടിക്കറ്റ് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഒളിമ്പിക്സ് മത്സരങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്നതാണ് അവന്റെ വിഷമം.
തവാനെ ഓഡിഷനിലൂടെയാണ് ഒളിമ്പിക്സില്‍ സാംബാനൃത്തത്തിനായി തെരഞ്ഞെടുത്തത്. ഓഡിഷനില്‍ തെരഞ്ഞെടുത്തപ്പോഴും ആര്‍ക്കൊപ്പമാണ് താന്‍ സാംബാ ചുവട് വെച്ചതെന്ന് തവാനറിയില്ലായിരുന്നു. ലോക പ്രശസ്ത സംഗീതഞ്ജന്‍ വില്‍സണ്‍ ദാസ് നെവേസ് ആയിരുന്നു അത്. ഉദ്ഘാന ചടങ്ങില്‍ ഹീറോ ആയെങ്കിലും ലോകത്തെ ഏറ്റവും വലിയ കായിക മേള കാണാന്‍ കഴിയാത്ത നിരാശയിലാണ് തവാനും കുടുംബവും.
ബ്രസീലിലെ ഒരു ഫവേലയില്‍ താമസിക്കുന്ന തവാന്റെ കുടുംബത്തിന് ഒളിമ്പിക്സ് മത്സരങ്ങള്‍ക്കുളള ടിക്കറ്റ് വാങ്ങാനുളള സാമ്പത്തിക സ്ഥിതിയില്ല. തവാന്‍ പ്രതിഫലം വാങ്ങാതെയാണ് പരിപാടി അവതരിപ്പിച്ചതെന്നും ബ്രസീല്‍ താരങ്ങളുടെ മത്സരമെങ്കിലും കാണാനുളള അവസരം
നല്‍ണമെന്നുമാണ് തവാന്റെ കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ തവാന്‍ വളണ്ടിയറല്ലാത്തതിനാല്‍ ടിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് സംഘാടകര്‍ പറയുന്നു. ബ്രസീലില്‍ മത്സരങ്ങള്‍ കാണാന്‍ ആളില്ലാതെ സ്റ്റേഡിയങ്ങള്‍ ഒഴിഞ്ഞ് കിടക്കുമ്പോഴാണ് തവാന്റെ ആഗ്രഹം സംഘാടകര്‍ നിരസിക്കുന്നത്. ഇതൊക്കെയാണെങ്കിലും വില കെന്നഡി എന്ന ഫവേലയിലെ താരമാണ് തവാന്‍. തവാനൊപ്പം നിന്ന് ഫോട്ടോയെടുക്കാനും കളിക്കാനും കുട്ടിക്കൂട്ടം തിരക്കു കൂട്ടുന്നു. മാത്രമല്ല ബ്രസീലിലെ ചാനലുകാരുടെ പ്രത്യേക അതിഥി കൂടിയാണ് തവാന്‍.