Sports
ചാമ്പ്യന്‍സ് ലീഗ്: കരുത്തന്‍മാര്‍ ഇന്നിറങ്ങുംചാമ്പ്യന്‍സ് ലീഗ്: കരുത്തന്‍മാര്‍ ഇന്നിറങ്ങും
Sports

ചാമ്പ്യന്‍സ് ലീഗ്: കരുത്തന്‍മാര്‍ ഇന്നിറങ്ങും

Alwyn K Jose
|
24 April 2018 3:33 AM GMT

കരുത്തരായ ബാഴ്സലോണ, ബയേണ്‍ മ്യൂണിക്, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരങ്ങള്‍.

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ ഗ്രൂപ്പ് റൌണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. കരുത്തരായ ബാഴ്സലോണ, ബയേണ്‍ മ്യൂണിക്, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരങ്ങള്‍.

യൂറോപ്പിലെ കരുത്തരായ 32 ടീമുകളാണ് എട്ട് ഗ്രൂപ്പുകളിലായി പ്രാഥമിക റൗണ്ട് പോരാട്ടത്തിനിറങ്ങുന്നത്. ആദ്യ ദിനം കളത്തിലിറങ്ങുന്നത് ആദ്യ നാല് ഗ്രൂപ്പുകളിലെ ടീമുകളാണ്. ഇംഗ്ളീഷ് ക്ളബ് ആഴ്സനൽ, സ്വിസ് ക്ളബ് എഫ്.സി ബാസൽ, ഫ്രഞ്ച് ടീം പാരിസ് സെയിന്‍റ് ജര്‍മ്മന്‍ എന്നിവർക്കൊപ്പം ബൾഗേറിയൻ ക്ളബായ ലുഡോ ഗൗരെറ്റ്സുമാണ് ഗ്രൂപ്പ് എയില്‍. ആഴ്സണലിന് കരുത്തരായ പിഎസ്ജിയാണ് എതിരാളികള്‍. ബാസല്‍ ലുഡോ ഗൌരറ്റസിനെ നേരിടും. പോര്‍‌ച്ചുഗല്‍ ക്ലബ് ബെനിഫിക്കയും യുക്രൈനില്‍ നിന്നുള്ള ഡൈനാമോ കീവും നാപ്പൊളിയുമാണ് ബി ഗ്രൂപ്പിലെ ശക്തര്‍. ആദ്യ മത്സരത്തില്‍ ബെനിഫിക്ക ബെസിക്താസിനെ നേരിടും. ഡൈനാമോ കീവിന് നാപ്പൊളിയാണ് എതിരാളികള്‍. ബാഴ്സലോണ, മാഞ്ചസ്റ്റര്‍ സിറ്റി‍, മൊഞ്ചന്‍ ഗ്ലാഡ്ബാഹ്, സെല്‍റ്റിക് എന്നീ ടീമുകളാണ് ഗ്രൂപ്പ് സിയിലുള്ളത്. കരുത്തരായ ബാഴ്സലോണക്ക് ആദ്യ മത്സരത്തില്‍ നേരിടേണ്ടത് സ്കോട്‍ലന്‍ഡ് ടീം സെല്‍റ്റികിനെയാണ്. സിറ്റി- ബൊറൂസിയ മൊഞ്ചന്‍ ഗ്ലാഡ്ബാഹുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ഡിയില്‍ ബയേണ്‍ മ്യൂണിക് റോസ്റ്റോവിനെയും സ്പാനിഷ് ടീം അത്‍ലറ്റികോ മാഡ്രിഡ് പിഎസ്‌വിയെയും നേരിടും.

Similar Posts