ധോണിയുടെ ഉപദേശങ്ങള്‍ അമൂല്യമെന്ന് കൊഹ്‍ലി
|നിങ്ങളാണ് തീരുമാനങ്ങള്‍ കൈകൊള്ളുന്നത്. പക്ഷേ അനുഭവ സമ്പന്നരായ കളിക്കാര്‍ നല്‍കുന്ന ഉപദേശം കളിയുടെ ഏത് ഘട്ടത്തിലും പ്രസക്തമാണ്.
ഫീല്‍ഡില്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി നല്‍കുന്ന ഉപദേശങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി. ചെറുതും എന്നാല്‍ കാര്യമാത്ര പ്രസക്തവുമായ കാര്യങ്ങളാണ് ധോണി കൈമാറുക. ഒരു മത്സരത്തിന്‍റെ ഏത് ഘട്ടത്തിലും ആ ഉപദേശം പ്രസക്തമാണ്. ലങ്കക്കെതിരെ സ്ലിപ്പില്‍ ഫീല്‍ഡറെ അത്ര നേരം നിര്‍ത്തണോ , ഫീല്‍ഡിനെ സംബന്ധിച്ച അഭിപ്രായം എന്നിവ മനസിലാക്കി എല്ലാം നല്ല നിലയിലാണ് പുരോഗമിക്കുന്നതെന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തുകയായിരുന്നു. - കൊഹ്‍ലി വ്യക്തമാക്കി.
നായകനെന്ന നിലയില്‍ ഫീല്‍ഡില്‍ ഒറ്റപ്പെടേണ്ടതില്ലെന്നും ധോണിയെപ്പോലുള്ള അനുഭവസമ്പന്നരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടുന്നതില്‍ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടിയ ഇന്ത്യന്‍ നായകന്‍ ധോണി നല്‍കുന്ന ഉപദേശങ്ങളും നിര്‍ദേശങ്ങളും അമൂല്യമാണെന്നും കൂട്ടിച്ചേര്‍ത്തു. തീര്‍ച്ചയായും നായകനെന്ന നിലയില്‍ നിങ്ങള്‍ ഒറ്റപ്പെട്ടെന്ന ചിന്തയുടെ ആവശ്യമില്ല. നിങ്ങളാണ് തീരുമാനങ്ങള്‍ കൈകൊള്ളുന്നത്. പക്ഷേ അനുഭവ സമ്പന്നരായ കളിക്കാര്‍ നല്‍കുന്ന ഉപദേശം കളിയുടെ ഏത് ഘട്ടത്തിലും പ്രസക്തമാണ്.
പരിശീലകന്‍ കുംബ്ലെയുമായി അഭിപ്രായ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചെങ്കിലും കളത്തിലും പുറത്തിലും ധോണിയില്‍ നിന്നും ഉപദേശം തേടാന്‍ കൊഹ്‍ലി മടിക്കുന്നില്ല. വിജയവും പരാജയവും ടീമന്‍റേതാണെന്നും ഇവ ഒരിക്കലും ഒരു വ്യക്തിയുടേതല്ലെന്നുമാണ് കൊഹ്‍ലിയുടെ നിലപാട്,