Sports
മെസിയും ജോക്കോവിച്ചുമല്ല വിപണിമൂല്യത്തില്‍ കൊഹ്‍ലിയാണ് താരംമെസിയും ജോക്കോവിച്ചുമല്ല വിപണിമൂല്യത്തില്‍ കൊഹ്‍ലിയാണ് താരം
Sports

മെസിയും ജോക്കോവിച്ചുമല്ല വിപണിമൂല്യത്തില്‍ കൊഹ്‍ലിയാണ് താരം

admin
|
24 April 2018 3:14 AM GMT

സ്പോര്‍ട്സ് പ്രോ മാഗസിന്‍ പുറത്തുവിട്ട ഏറ്റവുമധികം വിപണനമൂല്യമുള്ള കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരം വിരാട് കൊഹ്‍ലി മൂന്നാമത്.

സ്പോര്‍ട്സ് പ്രോ മാഗസിന്‍ പുറത്തുവിട്ട ഏറ്റവുമധികം വിപണനമൂല്യമുള്ള കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരം വിരാട് കൊഹ്‍ലി മൂന്നാമത്. ലയണല്‍ മെസിയും ടെന്നീസ് ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചും അടക്കമുള്ള സൂപ്പര്‍ താരങ്ങളെയാണ് കൊഹ്‍ലി പിന്തള്ളിയത്.

പ്രശസ്ത എന്‍ബിഎ താരം സ്റ്റീഫന്‍ കറിയാണ് പ്രോ മാഗസിന്റെ ലോകത്തിലെ ഏറ്റവും വിപണന മൂല്യമുള്ള കായിക താരം. യുവന്‍റസിന്റെ പോള്‍ പോഗ്ബക്കും പിറകിലായാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കൊഹ്‍ലി ഇടം പിടിച്ചത്. ലയണല്‍ മെസി, നൊവാക് ജോക്കോവിച്ച്, ഉസൈന്‍ ബോള്‍ട്ട് തുടങ്ങിയ ലോകോത്തര താരങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ് കൊഹ്ല‍ലി. ജോക്കോവിച്ച് 23 ഉം മെസി 27ആം സ്ഥാനത്തുമാണ്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ആദ്യ അന്‍പതിനുള്ളില്‍ ഇടം പിടിച്ചിട്ടുണ്ട്. കായിക ലോകത്തെ വിപണി സാധ്യതകളെപ്പറ്റി ഗവേഷണം നടത്തുന്ന സ്‌പോര്‍ട്ട്‌സ് പ്രോ മാഗസിന്‍ അന്താരാഷ്ട്ര തലത്തില്‍ വ്യത്യസ്ത മേഖലയില്‍ നിന്നുള്ള കളിക്കാരുടെ റാങ്കിങ്, വരുമാനം, പ്രായം, ആഭ്യന്തര വിപണിയിലെ മൂല്യം, വ്യക്തി പ്രഭാവം തുടങ്ങിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. 2010 ലാണ് 'ദ വേള്‍ഡ്‌സ് മോസ്റ്റ് മാര്‍ക്കറ്റബിള്‍ സ്‌പോര്‍ട്‌സ്‌ പേഴ്‌സണ്‍' എന്ന പേരില്‍ സര്‍വെ ആരംഭിക്കുന്നത്.

Similar Posts