Sports
ബോബ് ബീമോന്‍റെ റെക്കോഡ് ചാട്ടംബോബ് ബീമോന്‍റെ റെക്കോഡ് ചാട്ടം
Sports

ബോബ് ബീമോന്‍റെ റെക്കോഡ് ചാട്ടം

Subin
|
25 April 2018 10:37 AM GMT

ഒളിംപിക് വേദിയിലെ ലോംഗ്ജംപില്‍ ആദ്യ ചാട്ടത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കിയ കായിക താരമാണ് അമേരിക്കയുടെ ബോബ് ബീമോന്‍. നൂറ്റാണ്ടിന്‍റെ ചാട്ടമായാണ് 1968 മെക്സിക്കോ ഒളിംപിക്സിലെ ബോബ് ബീമോന്‍റെ പ്രകടനത്തെ വിലയിരുത്തുന്നത്.

ഒളിംപിക് വേദിയിലെ ലോംഗ്ജംപില്‍ ആദ്യ ചാട്ടത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കിയ കായിക താരമാണ് അമേരിക്കയുടെ ബോബ് ബീമോന്‍. നൂറ്റാണ്ടിന്‍റെ ചാട്ടമായാണ് 1968 മെക്സിക്കോ ഒളിംപിക്സിലെ ബോബ് ബീമോന്‍റെ പ്രകടനത്തെ വിലയിരുത്തുന്നത്. 8.90 മീറ്റര്‍ ദൂരം ചാടിയാണ് ബീമോന്‍ റെക്കോര്‍ഡിട്ടത്. 48 വര്‍ഷം എത്തുമ്പോഴും ഒളിംപിക്സ് മത്സര വേദിയില്‍ ഈ റെക്കോര്‍ഡ് തിരുത്തപ്പെട്ടിട്ടില്ല.

മെക്സിക്കോ ഒളിമ്പിക്സിലെ ലോങ്ജംപ് മത്സരം. ജംപിങ്ങ് പിറ്റില്‍ കറുത്ത് മെലിഞ്ഞ ആറടിക്കാരന്‍. ഫൈനലില്‍ ഒറ്റത്തവണ മാത്രം ചാടി അയാള്‍ പിറ്റ് വിടുന്നു. കാരണം തിരഞ്ഞവര്‍ മീറ്ററിലേക്ക് കൂടി നോക്കി. റോബര്‍ട്ട് ബോബ് ബീമോന്‍ എന്ന അമേരിക്കക്കാരന്‍റെ ആദ്യ ചാട്ടം തന്നെ ചരിത്രത്തിലേക്കായിരുന്നു. അന്ന് ബോബ് ബീമോന്‍ ചാടിയത് 8.90 മീറ്റര്‍ . അതായത് അന്നത്തെ റെക്കോര്‍ഡിനെക്കാള്‍ .55 മീറ്റര്‍ ദൂരം കൂടുതല്‍. അധികൃതര്‍ വീണ്ടും വീണ്ടും അളന്നു തിട്ടപ്പെടുത്തിയാണ് ദൂരം ഉറപ്പിച്ചത്.

സ്വപ്നതുല്യമെന്നാണ് ഈ ചാട്ടത്തെ മറ്റ് താരങ്ങള്‍ വിശേഷിപ്പിച്ചത്. 22 വര്‍ഷവും 316 ദിവസവും വേണ്ടി വന്നു ബോബ് ബീമോന്‍റെ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ മൈക്ക് പവല്‍ ആണ് റെക്കോര്‍ഡ് തകര്‍ത്തത്. പക്ഷേ ഒളിംപിക്സില്‍ കഴിഞ്ഞ 48 വര്‍ഷമായി ഈ റെക്കോര്‍ഡ് തിരുത്താന്‍ മറ്റൊരാള്‍ വന്നിട്ടില്ല.

ഒളിംപിക്സില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വര്‍ണ്ണ വിവേചനത്തെ തുടര്‍ന്ന് ബീമോന് ‍ ഒരു കോച്ച് പോലും ഉണ്ടായിരുന്നില്ല. പക്ഷേ ചരിത്രം പിറക്കാന്‍ ഇതൊന്നും തടസ്സമായില്ല.

Similar Posts