Sports
ആസ്റ്റണ്‍ വില്ല ഇന്ത്യയില്‍ ഫുട്ബോള്‍ അക്കാദമി തുടങ്ങുന്നുആസ്റ്റണ്‍ വില്ല ഇന്ത്യയില്‍ ഫുട്ബോള്‍ അക്കാദമി തുടങ്ങുന്നു
Sports

ആസ്റ്റണ്‍ വില്ല ഇന്ത്യയില്‍ ഫുട്ബോള്‍ അക്കാദമി തുടങ്ങുന്നു

Ubaid
|
26 April 2018 9:26 PM GMT

ഫുട്ബോളിന് ഏറെ സാധ്യതകളുള്ള ഇന്ത്യയിലെ ഫുട്ബോളിന്റെ പുരോഗതി ലക്ഷ്യമിട്ടാണ് ആസ്റ്റണ്‍ വില്ല ഫുട്ബോള്‍ അക്കാദമി തുടങ്ങുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ആസ്റ്റണ്‍ വില്ല ഇന്ത്യയില്‍ ഫുട്ബോള്‍ അക്കാദമി തുടങ്ങുന്നു. കായിക മന്ത്രി വിജയ് ഗോയല്‍, മനുഷ്യവിഭവ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ എന്നിവരോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആസ്റ്റണ്‍ വില്ല ക്ലബ് ഉടമ ടോണി സിയ ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് ആസ്റ്റണ്‍ വില്ല ഇംഗ്ലണ്ടിന് പുറത്ത് അക്കാദമി തുടങ്ങുന്നത്.

ഫുട്ബോളിന് ഏറെ സാധ്യതകളുള്ള ഇന്ത്യയിലെ ഫുട്ബോളിന്റെ പുരോഗതി ലക്ഷ്യമിട്ടാണ് ആസ്റ്റണ്‍ വില്ല ഫുട്ബോള്‍ അക്കാദമി തുടങ്ങുന്നത്. ഡല്‍ഹിയിലായിരിക്കും അക്കാദമി സ്ഥാപിക്കുക. അക്കാദമിയില്‍ ജിം, ക്ലാസ്റൂമുകള്‍, 3ജി ടര്‍ഫുകള്‍ തുടങ്ങിയവ സൌകര്യങ്ങളുണ്ടാകും. ഇതിനായി ഡല്‍ഹി മുനിസിപ്പല്‍ കൌണ്‍സില്‍ സ്ഥലം വിട്ട് നല്‍കും. ഇംഗ്ലണ്ടിലേത് പോലെ 5 വയസിന് മുകളിലുള്ള കുട്ടികള്‍ക്കാകും അക്കാദമിയില്‍ പരിശീലനം നല്‍കുക.

ഇന്ത്യന്‍ സ്കൂളുകളിലെ കായിക പാഠ്യപദ്ധതിയുടെ ഉപദേശകരായും ആസ്റ്റണ്‍ വില്ല ക്ലബിനെ നിയമിച്ചിട്ടുണ്ട്. സ്കൂളുകളിലെ കോച്ചുകള്‍ക്ക് പരിശീലനം നല്‍കുന്നതും ക്ലബിന്റെ ചുമതലയില്‍പ്പെടും. ഇതിന് പുറമെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഏതെങ്കിലുംക്ലബുമായി ധാരണയുണ്ടാക്കാനും ക്ലബ് പദ്ധതിയിടുന്നുണ്ട്. ഫുട്ബോള്‍ കാണികളുടെ എണ്ണത്തില്‍ പ്രമുഖ ലീഗുകളെ മറികടന്ന് നാലാം സ്ഥാനത്ത് ഐഎസ്എല്‍ എത്തിയതും ക്ലബിന്റെ നീക്കങ്ങള്‍ക്ക് പ്രേരണയായിട്ടുണ്ട്.

Similar Posts