Sports
ബോക്സിംഗ് റിംഗ് മുഹമ്മദലിക്ക് സമ്മാനിച്ചത് ഗുരുതര രോഗങ്ങള്‍ബോക്സിംഗ് റിംഗ് മുഹമ്മദലിക്ക് സമ്മാനിച്ചത് ഗുരുതര രോഗങ്ങള്‍
Sports

ബോക്സിംഗ് റിംഗ് മുഹമ്മദലിക്ക് സമ്മാനിച്ചത് ഗുരുതര രോഗങ്ങള്‍

admin
|
26 April 2018 11:38 AM GMT

ക്ഷീണിച്ചെന്ന് തോന്നിയാല്‍ പിന്നെ ഇടിച്ചു വീ‍ഴ്ത്തുക. ബോക്സിംഗ്​ റിംഗിലെ ഈ ശൈലി നേട്ടങ്ങളുടെ പട്ടികക്കപ്പുറത്ത് ഭാവി ജീവിതമാണ്.....

തുല്യതയില്ലാത്ത ചരിത്രത്തിനും തിളക്കമുള്ള നേട്ടങ്ങള്‍ക്കുമപ്പുറത്ത് ഗുരുതരമായ രോഗങ്ങളാണ്​ ബോക്സിംഗ്​ റിംഗ്​ മുഹമ്മദിക്ക്‌ സമ്മാനിച്ചത്​. പാര്‍ക്കിന്‍സണ്‍സിന്​ പുറമെ പഞ്ച് ഡ്രങ്ക് സിന്‍ഡ്രോമെന്ന മാരകമായ അസുഖം കൂടി മുഹമ്മദലിയെ കീ‍ഴ്പ്പെടുത്തിയിരുന്നു. അലിയുടെ പല എതിരാളികളുടെ മരണവും ഇത്തരത്തില്‍ മാരകമായ അസുഖങ്ങള്‍ പിടിപെട്ടായിരുന്നു

നാലോ അഞ്ചോ റൗണ്ടുകള്‍ എതിരാളികള്‍ക്ക്‌ അവസരം നല്‍കുക ,ക്ഷീണിച്ചെന്ന് തോന്നിയാല്‍ പിന്നെ ഇടിച്ചു വീ‍ഴ്ത്തുക. ബോക്സിംഗ്​ റിംഗിലെ ഈ ശൈലി നേട്ടങ്ങളുടെ പട്ടികക്കപ്പുറത്ത് ഭാവി ജീവിതമാണ്​ മുഹമ്മദലിക്ക്‌ നഷ്ടമാക്കിയത്​

തലക്കേറ്റ മാരകമായ ക്ഷതം മൂലമുണ്ടാകുന്ന പഞ്ച് ഡ്രങ്ക് സിന്‍ഡ്രോമെന്ന രോഗം അമ്പതാം വയസ്സില്‍ തന്നെ അലിയെ കീ‍ഴ്പ്പെടുത്തിയിരുന്നു. പാര്‍ക്കിന്‍സണ്‍സ്​ പുറമെയും. അവസാന നാളുകളിലേക്കെത്തിയപ്പോള്‍ ഒന്നും ഓര്‍ക്കാന്‍ ക‍ഴിയാത്ത അവസ്ഥയിലെത്തിയിരുന്നു മുഹമ്മദ്​ അലി. എങ്ങനെ മരിക്കണമെന്ന് പോലും അലിക്കറിയില്ലെന്ന് അദ്ദേഹത്തിന്‍റെ വിഖ്യാത എതിരാളിയായിരുന്ന ജോ ഫ്രേസിയര്‍ പറഞ്ഞത്​ ഈ സാഹചര്യത്തിലായിരുന്നു. ഇത്​ മുഹമ്മദലിയുടെ മാത്രം കാര്യമായിരുന്നില്ല. അദ്ദേഹത്തിന്‍റെ മിക്ക എതിരാളികളുടെ അന്ത്യം ദാരുണമായിരുന്നു.

ദേഹമാസകലമുള്ള വേദനകള്‍ മറക്കാന്‍ അമിതമായി മരുന്ന് ഉപയോഗിച്ചതായിരുന്നു സണ്ണി ലിസ്​ടന്‍റെ മരണ കാരണം. അലിയുടെ ശക്തരായ രണ്ട് എതിരാളികളായ ജോ ബഗ്നറും ലിയോണ്‍ സ്​പിങ്ക്സും ഹൃദയത്തിനും വയറിനും ബാധിച്ച ഗുരുതരമായ രോഗങ്ങളോട്​ പോരാടുകയാണ്​. ലോകത്തെങ്ങുമുള്ള മിക്ക ബോക്സിംഗ്​ താരങ്ങളും എന്തെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ബാധിച്ചവരാണെന്ന പഠനങ്ങള്‍ ബോക്സിംഗ്​ ഒരു കായിക ഇനമാക്കുന്നതിന്‍റെ സാധുതയെ ചര്‍ച്ചയാക്കിയിട്ടുണ്ട്. ഒടുവില്‍ വളര്‍ത്തി ആളാക്കിയ റിംഗ്​ തന്നെ മുഹമ്മദലിയുടെ ജീവനെടുക്കാന്‍ കാരണമാകുമ്പോള്‍ ആ ചര്‍ച്ചകള്‍ക്ക്‌ പ്രസക്തി കൂടുകയാണ്​.

Similar Posts