Sports
റിയോ ഒളിമ്പിക്സ്: വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറി; ഇന്ത്യന്‍ കോച്ച് കസ്റ്റഡിയില്‍റിയോ ഒളിമ്പിക്സ്: വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറി; ഇന്ത്യന്‍ കോച്ച് കസ്റ്റഡിയില്‍
Sports

റിയോ ഒളിമ്പിക്സ്: വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറി; ഇന്ത്യന്‍ കോച്ച് കസ്റ്റഡിയില്‍

Alwyn K Jose
|
27 April 2018 9:57 PM GMT

റിയോ ഒളിമ്പിക് വില്ലേജില്‍ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഇന്ത്യന്‍ അത്‍ലറ്റിക് കോച്ചിനെ പൊലീസ് കസ്റ്റഡിയിലെടുത്തു‍.

റിയോ ഒളിമ്പിക് വില്ലേജില്‍ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഇന്ത്യന്‍ അത്‍ലറ്റിക് കോച്ചിനെ പൊലീസ് കസ്റ്റഡിയിലെടുത്തു‍. ഇന്ത്യന്‍ കോച്ച് നിക്കോളയ് സ്‌നെസരേവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അര ദിവസത്തോളം കസ്റ്റഡിയില്‍ വെച്ച ശേഷം ഇദ്ദേഹത്തെ പൊലീസ് മോചിപ്പിച്ചതായാണ് വിവരം. ഗെയിംസ് വില്ലേജിലെ പോളിക്ലിനിക്കില്‍ വെച്ച് വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

മലയാളി താരം ഒപി ജയ്ഷ, ലളിത ബാബര്‍, സുധ സിങ് എന്നിവരുടെ പരിശീലകനാണ് ബെലാറസുകാരനായ നിക്കോളയ്. മാരത്തണ്‍ മത്സരത്തിന് ശേഷം നിര്‍ജലീകരണത്തെ തുടര്‍ന്ന് ക്ഷീണിതയായ ജയ്ഷയെ ഒളിമ്പിക് വില്ലേജിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. പരിശോധനാ മുറിയിലേക്ക് കോച്ചിനെ പ്രവേശിപ്പിക്കില്ലെന്ന് വനിതാ ഡോക്ടര്‍ പറഞ്ഞതില്‍ ക്ഷുഭിതനായ നിക്കോളയ് ഡോക്ടറെ പിടിച്ചുതള്ളുകയും മോശമായി സംസാരിക്കുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസ് നിക്കോളയെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ബ്രസീലിലെ ഇന്ത്യന്‍ എംബസി ഇടപെട്ടാണ് കോച്ചിനെ മോചിപ്പിച്ചത്. ബ്രസീലില്‍ ഇനി നിക്കോളയ്ക്കെതിരെ പൊലീസ് നടപടിയുണ്ടാകില്ലെന്നും ഇദ്ദേഹത്തെ മോചിപ്പിച്ചതായും അത്‍ലറ്റിക് ഫെഡറേഷന്‍ ഇന്ത്യന്‍ സെക്രട്ടറി സികെ വല്‍സന്‍ പറഞ്ഞു.

Similar Posts