Sports
വിശാഖപട്ടണം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്വിശാഖപട്ടണം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
Sports

വിശാഖപട്ടണം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

Ubaid
|
29 April 2018 10:33 AM GMT

ഒരു ദിനവും 8 വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 318 റണ്‍സ് വേണം

വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 404 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെന്ന നിലയിലാണ്. രണ്ടാം ഇന്നിംങ്സില്‍ ഇന്ത്യ 204 റണ്‍സിന് പുറത്തായി. ഒരു ദിവസം ശേഷിക്കെ ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തെ അതിജീവിച്ചാല്‍ ഇംഗ്ലണ്ടിന് രക്ഷപ്പെടാം.

മൂന്നിന് 98 റണ്‍സെന്ന നിലയില്‍ നാലാം ദിനം കളി തുടങ്ങി. 26 റണ്‍സെടുത്ത അജിങ്കെ രഹാനെയെ ക്രിസ് ബോര്‍ഡ് അലിസ്റ്റര്‍ കുക്കിന്റെ കയ്യിലെത്തിച്ചു. ആദ്യ ഇന്നിങ്സില്‍ അര്‍ധ സെഞ്ച്വറി നേടിയ ആര്‍ അശ്വിനെയും ക്രിസ് ബോര്‍ഡ് മടക്കി അയച്ചു. വൈകാതെ വൃദ്ധമാന്‍ സഹയും മടങ്ങി. 2 റണ്‍സെടുത്ത സാഹയെ ആദില്‍ റാഷിദ് വിക്കറ്റിന് മുന്നില്‍ കുടുക്കി.

ഒരുഭാഗത്ത് വിരാട് കോഹ്‍ലി പിടിച്ചുനിന്നു. 81 റണ്‍സെടുത്ത കോഹ്‍ലി ആദില്‍ റാഷിദ് ബെന്‍ സ്റ്റോക്കിന്‍റെ കയ്യിലെത്തിച്ചു. രവീന്ദ്ര ജഡേക്കും നിലയുറപ്പിക്കാനായില്ല. ആദില്‍ റാഷിദിനാണ് ജഡേജയുടെ വിക്കറ്റ്. ഉമേഷ് യാദവിനെ ആദില്‍ റാഷിദ് അക്കൌണ്ട് തുറപ്പിക്കാതെ മടക്കി. മുഹമ്മദ് ഷാമിയും പുതുമുഖ താരം ജയന്ത് യാദവും ഇന്ത്യന്‍ സ്ക്കോര്‍ 200 കടത്തി. ജയന്ത് യാദവ് പുറത്താകാതെ 27 റണ്‍സും ഷാമി 19 റണ്‍സുമെടുത്തു.

404 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇംഗ്ലണ്ട് ബാറ്റിങ് തുടങ്ങി. നയകന്‍ അലിസ്റ്റര്‍ കുക്കും ഹസീബ് ഹമീദും മനോഹരമായി സ്ക്കോര്‍ മുന്നോട്ട് നീക്കി. 25 റണ്‍സെടുത്ത ഹസീബ് ഹമീദിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി.

അര്‍ധ സെഞ്ച്വറി നേടിയ കുക്കിനെ രവീന്ദ്ര ജഡേജ പുറത്താക്കി. ഒരു ദിനവും 8 വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 318 റണ്‍സ് വേണം

Similar Posts