പ്രതാപകാലം തിരിച്ചുപിടിക്കാനൊരുങ്ങി കോതമംഗലം സെന്റ് ജോര്‍ജ് സ്കൂള്‍
|സാമ്പത്തിക പരാധീനതയാണ് തങ്ങളെ പിന്നിലാക്കിയതെന്ന് പരിശീലകന്
നഷ്ടപ്പെട്ട പ്രതാപകാലം തിരിച്ചുപിടിക്കാനാണ് കോതമംഗലം സെന്റ് ജോര്‍ജ് സ്കൂള്‍ കായികോത്സവത്തിനെത്തിയത്. സാമ്പത്തിക പരാധീനത ആണ് സുവര്‍ണ കാലത്തില്‍ നിന്ന് പിന്നോട്ടു പോകാന്‍ കാരണമെന്ന് പരിശീലകന് രാജു പോള്‍ പറയുന്നു
കായിക മേളയിലെത്തുന്ന മൊട്ടക്കൂട്ടങ്ങളെ പരിചയപ്പെടുത്തേണ്ട. സ്കൂള്‍ കായികമേളയില്‍ വിജയത്തിന്റെ മേല്‍വിലാസം മറ്റാര്‍ക്കും നല്‍കാത്ത ഒരു കാലമുണ്ടായിരുന്നു സെന്റ് ജോര്‍ജിന്. വളരെ പെട്ടെന്നായിരുന്നു ആ മേല്‍വിലാസത്തിന് തിളക്കം കുറഞ്ഞത്. സാമ്പത്തിക പരാധീനതയാണ് തങ്ങളെ പിന്നിലാക്കിയതെന്ന് പരിശീലകന് രാജു പോള്‍ പറയുന്നു.
പോള്വോട്ടിലാണ് ഇത്തവണ വലിയ പ്രതീക്ഷ. മികച്ച പരിശീലനമാണ് അതിനായി നല്‍കിയിരിക്കുന്നത്. ആത്മവിശ്വാസത്തിന്റെ ട്രാക്കിലാണ് ഓരോ താരവും മെഡല്‍ നേട്ടത്തിനിറങ്ങുന്നത്. നഷ്ടപ്പെട്ട പ്രതാപകാലം തിരിച്ചുപിടിക്കാനാണ് കോതമംഗലം സെന്റ് ജോര്‍ജ് സ്കൂള്‍ കായികോത്സവത്തിനെത്തിയത്. സാമ്പത്തിക പരാധീനത ആണ് സുവര്‍ണ കാലത്തല് നിന്ന് പിന്നോട്ടു പോകാന്‍ കാരണമെന്ന് പരിശീലകന് രാജു പോള്‍ പറയുന്നു.