ക്രിക്കറ്റിലെ ചുവപ്പ് കാര്‍ഡിന് ഐസിസിയുടെ അംഗീകാരം
|അതീവ ഗുരുതരമായ അച്ചടക്ക ലംഘനങ്ങള്‍ക്കാകും ചുവപ്പ് കാര്‍ഡ് വീശാന്‍ അമ്പയര്‍ക്ക് അധികാരം ലഭിക്കുക. പുതിയ നിയമ ഭേദഗതി ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ക്രിക്കറ്റ് കളത്തിലെ ഗുരുതരമായ അച്ചടക്ക ലംഘനങ്ങള്‍ത്ത് കളിക്കാരെ പുറത്താക്കാന്‍ അമ്പയര്‍മാര്‍ക്ക് അധികാരം നല്‍കുന്ന നിയമഭേദഗതിക്ക് ഐസിസിയുടെ അംഗീകാരം, അതീവ ഗുരുതരമായ അച്ചടക്ക ലംഘനങ്ങള്‍ക്കാകും ചുവപ്പ് കാര്‍ഡ് വീശാന്‍ അമ്പയര്‍ക്ക് അധികാരം ലഭിക്കുക. പുതിയ നിയമ ഭേദഗതി ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. എല്ലാ അംഗരാജ്യങ്ങളും ഭേദഗതിയെ പിന്താങ്ങി. അമ്പയര്‍മാരെ ഭീഷണിപ്പെടുത്തുക, അമ്പയറിനെയോ എതിര്‍ ടീമിലെ താരങ്ങളേയോ ദേഹോപദ്രവം ഏല്‍പിക്കുക, കാണികളെയോ സംഘാടകരേയോ കൈയേറ്റം ചെയ്യുക, മറ്റ് തര്‍ക്കങ്ങളില്‍ ഇടപെടുക, തുടങ്ങിയവരെ പുറത്താക്കാന്‍ അമ്പയര്‍മാര്‍ക്ക് ചുവപ്പ് കാര്‍ഡ് അധികാരം നല്‍കുക.
ഒരു ലഗ് ബിഫോര്‍ വിക്കറ്റ് ഡിആര്‍എസിന് വിടുകയും എന്നാലത് പിന്നീട് അമ്പയറുടെ കോള്‍ ആയി തിരികെ വരികയും ചെയ്താല്‍ ടീമുകള്‍ക്ക് ഒരു റിവ്യു ഇനിമുതല്‍ നഷ്ടമാകുകയില്ല. അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള സമിതി നല്‍കിയ ഭേദഗതി ശിപാര്‍ശകള്‍ ഇന്നലെ ചേര്‍ന്ന ഐസിസി ചീഫ് എക്സിക്യൂട്ടീവ്സ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.