മേരി കോം, ഇന്ത്യന്‍ കായിക ചരിത്രത്തിലെ വനിതാ കരുത്ത്
|ഇത്തവണ മേരി കോമിന് റിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടാനായില്ല
2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരു വനിതായിരുന്നു ഇന്ത്യുടെ അഭിമാനങ്ങളിലൊന്നായത്. വനിതാ ബോക്സിംഗ് ആദ്യമായി ഉള്‍പ്പെടുത്തിയ ഒളിമ്പിക്സില്‍ മേരി കോം വെങ്കലം നേടി. ഇത്തവണ മേരി കോമിന് റിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടാനായില്ല.
മംഗ്തെ ചങ്ങിജാംഗ് മേരി കോം. ഇന്ത്യന്‍ കായിക ചരിത്രത്തിലെ വനിതാ കരുത്ത്. ലണ്ടന്‍ ഒളിമ്പിക്സില്‍ വനിതാ ബോക്സിംഗ് ഉള്‍പ്പെടുത്തിയപ്പോള്‍ മേരി കോമില്‍ നിന്നും രാജ്യം ഒരു മെഡല്‍ പ്രതീക്ഷിച്ചിരുന്നു. 17ാം വയസ്സ് മുതല്‍ ബോക്സിംഗ് പരിശീലനം തുടങ്ങിയ മേരിംകോം ചുരുങ്ങിയ കാലം കൊണ്ട് രാജ്യന്തര തലത്തില്‍ ശ്രദ്ധ നേടി. ഏതൊരു കായിക താരത്തെയും പോലെ ഒളിന്പിക്സ് തന്നെയായിരുന്നു മേരി കോമിന്റെയും സ്വപ്നം.
ലണ്ടനിലെത്തുമ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയായിരുന്നു മേരി കോം. 48 കിലോ വിഭാഗത്തിലായിരുന്നു അതു വരെ മേരി കോം മത്സരിച്ചിരുന്നത്. .ലണ്ടനില്‍ 51 ഒന്നു കിലോ വിഭാഗത്തിലായിരുന്നു മത്സരം. ഇവിടെ എതിരാളികളുടെ ഉയരക്കൂടുതലായിരുന്നു മേരി കോമിന്റെ പ്രധാന വെല്ലുവിളി. ആദ്യ റൌണ്ടില്‍ പോളണ്ടിന്റെ കരോലിന മിക്കല്‍ സുക്കിനെയായിരുന്നു മേരി കോം നേരിട്ടത്. ക്വര്‍ട്ടറില്‍ ട്യുണീഷ്യയുടെ മറോവ രഹാലിയെ പരാജയപ്പെടുത്തി സെമിയില്‍.
സെമിയില്‍ വളരെ ആത്മവിശ്വാസത്തോടെയായിരുന്നു മേരി ഇറങ്ങിയത്. പക്ഷേ ലോക രണ്ടാം നമ്പര്‍ താരവും ലോകചാമ്പ്യന്‍ഷിപ്പിലെ റണ്ണറപ്പുമായ ബ്രിട്ടീഷ്താരം നിക്കോള ആദംസിനോട് പരാജയപ്പെട്ടു.
അഞ്ച് തവണ ലോക്യചാമ്പ്യനായിട്ടുണ്ട് മേരി. . ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണ്ണവും ഒരു വെങ്കലവും നേടി. 2016ലെ ഒളിമ്പിക്സോടെ വിരമിക്കാനായിരുന്നു മേരികോമിന്റെ തീരുമാനം. എന്നാല്‍ റിയോയലേക്ക് മേരിക്ക് യോഗ്യത നേടാനായില്ല. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി മേരികോമിനെ റിയോയിലെത്തിക്കാന്‍ ബോക്സിംഗ് അസോസിയേഷന്‍ ശ്രമിച്ചിരുന്നെങ്കിലും ഇന്‍റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റി അനുമതി നല്കിയില്ല.