Sports
അരങ്ങേറ്റം ഗംഭീരമാക്കി ജയന്ത്അരങ്ങേറ്റം ഗംഭീരമാക്കി ജയന്ത്
Sports

അരങ്ങേറ്റം ഗംഭീരമാക്കി ജയന്ത്

Alwyn
|
4 May 2018 12:56 AM GMT

കൂടാതെ ഇംഗ്ലണ്ടിന്റെ മോയീന്‍ അലിയെ വിക്കറ്റിന് മുന്നില്‍ കുരുക്കുകയും ചെയ്തു.

ടെസ്റ്റ് ടീമിലിടം നേടിയ ജയന്ത് യാദവ് അരങ്ങേറ്റം ഗംഭീരമാക്കി. എട്ടാമതായി ക്രീസിലെത്തിയ ജയന്ത് 35 റണ്‍സാണ് നേടിയത്. കൂടാതെ ഇംഗ്ലണ്ടിന്റെ മോയീന്‍ അലിയെ വിക്കറ്റിന് മുന്നില്‍ കുരുക്കുകയും ചെയ്തു.

26 കാരനായ ജയന്ത് യാദവ് ഡല്‍ഹി സ്വദേശിയാണ്. അമിത് മിശ്രയെ പുറത്തിരുത്തിയാണ് ഓഫ് സ്പിന്നറയ ജയന്തിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. വിശാഖപട്ടണത്ത് എട്ടാമതായി ക്രീസിലെത്തിയ ജയന്തിന് തുടക്കക്കാരന്റെ പതര്‍ച്ചയില്ലായിരുന്നു. ആര്‍ അശ്വിന് മികച്ച പിന്തുണയാണ് ജയന്ത് നല്‍കിയത്. 84 പന്തില്‍ മൂന്ന് ബൌണ്ടറിയുള്‍പ്പെടെ 35 റണ്‍സും ഈ അരങ്ങേറ്റതാരം നേടി. തന്റെ ഓഫ് സ്പിന്‍ മികവ് കാണിക്കാനും ജയന്തിനായി. ഇംഗ്ലണ്ടിന്റെ അഞ്ചാം വിക്കറ്റ് വീഴ്ത്തിയത് ജയന്തായിരുന്നു. മധ്യനിരതാരം മോയീന്‍ അലിയെ വിക്കറ്റിന് മുന്നില്‍ കുരുക്കി ഈ പുതുമുഖ താരം. മൂന്നാം ദിനത്തിലും ജയന്തില്‍ നിന്നും ടീം ഇന്ത്യ കൂടുതല്‍ പ്രതീക്ഷിക്കുന്നു. സ്പിന്നിനെ തുണയ്ക്കുന്നപിച്ചാണ് വിശാഖപട്ടണത്തേത്. രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കായി നടത്തിയ പ്രകടനമാണ് ജയന്തിന് ഇന്ത്യന്‍ കുപ്പായം ഉറപ്പിച്ചത്.

Related Tags :
Similar Posts