Sports
ബിന്നിക്ക് അപമാനത്തിന്‍റെ ഓവര്‍; ലൂയിസിന് നഷ്ടമായത് റെക്കോഡ്ബിന്നിക്ക് അപമാനത്തിന്‍റെ ഓവര്‍; ലൂയിസിന് നഷ്ടമായത് റെക്കോഡ്
Sports

ബിന്നിക്ക് അപമാനത്തിന്‍റെ ഓവര്‍; ലൂയിസിന് നഷ്ടമായത് റെക്കോഡ്

Damodaran
|
6 May 2018 3:18 PM GMT

46 പന്തുകളില്‍ നിന്നുമാണ് ഇന്ത്യയുടെ യുവതാരം ലോകേശ്വര്‍ രാഹുല്‍ നൂറിലേക്ക് പറന്നിറങ്ങിയത്. ക്രിക്കറ്റിന്‍റെ സമസ്ത ഫോര്‍മാറ്റിലും ഒരു ഇന്ത്യക്കാരന്‍റെ

വെസ്റ്റിന്‍ഡ‍ീസിനെതിരായ ആദ്യ ട്വന്‍റി20 മത്സരം ഇന്ത്യയുടെ ഓള്‍ റൌണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിക്ക് അപമാനത്തിന്‍റേത് കൂടിയായി. ഒരോവറില്‍ 32 റണ്‍ വഴങ്ങിയ ബിന്നി ട്വന്‍റി20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍ വഴങ്ങുന്ന ഇന്ത്യന്‍ താരമെന്ന അപഖ്യാതി ചോദിച്ചു വാങ്ങി. ബിന്നിയെ ഒരോവറില്‍ അഞ്ച് തവണ അതിര്‍ത്തിക്ക് മുകളിലൂടെ പറത്തിയ വിന്‍ഡിസ് ഓപ്പണര്‍ എല്‍വിന്‍ ലൂയിസിന് ആറാം പന്തില്‍ രണ്ട് റണ്‍സ് മാത്രമെ കണ്ടെത്താന്‍ സാധിച്ചുള്ളൂ. ഓവറിലെ എല്ലാ പന്തുകളിലും സിക്സര്‍ അടിക്കുന്ന ആദ്യ വെസ്റ്റിന്‍ഡീസ് ബാറ്റ്സ്മാന്‍ എന്ന നേട്ടം ഇതോടെ ലൂയിസിന് അന്യമായി. ട്വന്‍റി20 ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ യുവരാജ് സിങ് മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 2012ല്‍ ദക്ഷിണാഫ്രിക്കകക്കെതിരെ 26 റണ്‍ വഴങ്ങിയ സുരേഷ് റെയ്നക്ക് ബിന്നിയുടെ ധാരാളിത്തം ആശ്വാസം പകര്‍ന്നു.

46 പന്തുകളില്‍ നിന്നുമാണ് ഇന്ത്യയുടെ യുവതാരം ലോകേശ്വര്‍ രാഹുല്‍ നൂറിലേക്ക് പറന്നിറങ്ങിയത്. ക്രിക്കറ്റിന്‍റെ സമസ്ത ഫോര്‍മാറ്റിലും ഒരു ഇന്ത്യക്കാരന്‍റെ അതിവേഗ ശതകമാണിത്. ട്വന്‍റി20 ചരിത്രത്തിലെ രണ്ടാം അതിവേഗ ശതകം കൂടിയായി രാഹുലിന്‍റെ വെടിക്കെട്ട്. വെസ്റ്റിന്‍ഡീസ് ബാറ്റ് ചെയ്തപ്പോള്‍ കേവലം ഒരോവറില്‍ മാത്രമാണ് ചുരുങ്ങിയത് ഒരു ബൌണ്ടറിയെങ്കിലും പിറക്കാതിരുന്നത്. ബാക്കിയുള്ള 19 ഓവറുകളിലും ഒരു ബൌണ്ടറിയെങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ സമ്മാനിച്ചു. മത്സരത്തില്‍ ഇരുടീമുകളും കൂടി ആകെ നേടിയത് 489 റണ്‍സ്. ഇതും ട്വന്‍റി20 ചരിത്രത്തിലെ റെക്കോഡാണ്. 2010ല്‍ ഐപിഎല്ലില്‍ ചെന്നൈയും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടിയപ്പോള്‍ പിറന്ന 469 റണ്‍സാണ് പഴങ്കഥയായത്. ട്വന്‍റി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പിറന്ന മത്സരവും ഇതാണ് - 32.

Similar Posts