മുരുകന് അശ്വിനാകും ഈ ഐപിഎല്ലിലെ അത്ഭുത താരമെന്ന് ഗാംഗുലി
|4.5 കോടി രൂപ മുടക്കിയാണ് മുരുകന് അശ്വിനെ ഇത്തവണ പൂനൈ ടീം സ്വന്തമാക്കിയത്. മൂന്ന് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച് മാത്രം
തമിഴ്നാട്ടില്‍ നിന്നുള്ള ലെഗ് സ്പിന്നറായ മുരുകന് അശ്വിനാകും ഇത്തവണത്തെ ഐപിഎല്ലിലെ അത്ഭുത താരമെന്ന് മുന്‍ ഇന്ത്യന്‍ നായകന് സൌരവ് ഗാംഗുലി. ഇന്ത്യന്‍ നായകന് ധോണി നേതൃത്വം നല്കുന്ന റൈസിങ് പൂനൈ സൂപ്പര്‍ ജയിന്റിനായി കളത്തിലിറങ്ങിയ അശ്വിന് ആദ്യ മത്സരത്തില്‍ തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത ശേഷണായിരുന്നു ദാദയുടെ പ്രതികരണം.
രോഹിത് ശര്‍മ നേതൃത്വം നല്കുന്ന മുംബൈ ഇന്ത്യന്‍സിന്റെ പേരുകേട്ട ബാറ്റിങ് നിരക്കെതിരെ പതറാതെ ബൌള്‍ ചെയ്ത പുതുമുഖം അശ്വിന് നാല് ഓവറുകളില്‍ കേവലം 16 റണ്‍ മാത്രം വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. തന്റെ ആദ്യ ഓവറില്‍ തന്നെ ശ്രേയാസ് ഗോപാലിനെ കൂടാരം കയറ്റിയാണ് അശ്വിന് ഐപിഎല്ലിലെ കന്നി വിക്കറ്റ് സ്വന്തമാക്കിയത്.
4.5 കോടി രൂപ മുടക്കിയാണ് മുരുകന് അശ്വിനെ ഇത്തവണ പൂനൈ ടീം സ്വന്തമാക്കിയത്. മൂന്ന് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച് മാത്രം പരിചയമുള്ള അശ്വിനാകട്ടെ സമ്മര്‍ദത്തിന് അടിമപ്പെടാതെയാണ് തന്റെ ബൌളിങ് വിരുത് പുറത്തെടുത്തത്.
ഇന്ത്യന്‍ ടീമിന്റെ ബൌളിങ് കുന്തമുനയായ സീനിയര്‍ അശ്വിന് ഒരു ഓവര്‍ മാത്രം നല്കിയ ധോണി പക്ഷേ ജൂനിയര്‍ അശ്വിന് നാല് ഓവറുകളും നല്കിയതും ശ്രദ്ധേയമായി.