ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്
|ഫൈനലില്‍ മലേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോല്‍പ്പിച്ചത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഏഷ്യാകപ്പില്‍ കിരീടം..
ഫൈനലില്‍ മലേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോല്‍പ്പിച്ചത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഏഷ്യാകപ്പില്‍ കിരീടം നേടുന്നത്.2003ലും 2007 ലുമാണ് ഇതിന് മുന്‍പ് ഇന്ത്യ കിരീടം നേടിയത്.
സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യയോട് 6-2ന്റെ തോല്‍വി വഴങ്ങിയ മലേഷ്യക്ക് ഫൈനലിലും അടി തെറ്റി. മൂന്നാം മിനുറ്റില്‍ ഇന്ത്യക്കുവേണ്ടി രമണ്‍ദീപ് സിങ് ഗോള്‍ നേടി. 29ആം മിനുറ്റില്‍ ഇന്ത്യയുടെ ലീഡ് രണ്ടാക്കി ലളിത് ഉപദ്ധ്യായ് ഉയര്‍ത്തി. അമ്പതാം മിനുറ്റില്‍ ഷഹ് രില്‍ സാഹബിലൂടെ മലേഷ്യ ഒരു ഗോള്‍ മടക്കി. പിന്നീട് പ്രതിരോധത്തിലായെങ്കിലും ഇന്ത്യയെ കിരീടം നേടുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന് മലേഷ്യക്കായില്ല.
2003ല്‍ പാകിസ്താനെ 4-2ന് തോല്പിച്ചും 2007ല്‍ ദക്ഷിണകൊറിയയെ 7-2ന് തോല്‍പ്പിച്ചുമാണ് ഇന്ത്യ ഏഷ്യ കപ്പ് നേടിയിട്ടുള്ളത്. ദക്ഷിണ കൊറിയയെ 6-3ന് തോല്പിച്ച് പാകിസ്താന് ഏഷ്യാകപ്പില്‍ വെങ്കലം സ്വന്തമാക്കി.
CHAMPIONS! India clinch the coveted #HeroAsiaCup 2017 (Men) crown with a thrilling win over Malaysia on 22nd Oct.#INDvMAS #IndiaKaGame pic.twitter.com/iQde0JKZG3
— Hockey India (@TheHockeyIndia) October 22, 2017