Sports
അവസാന ഓവറില്‍ ധോണിക്ക് കൂച്ചുവിലങ്ങിട്ട ബൌളര്‍മാര്‍അവസാന ഓവറില്‍ ധോണിക്ക് കൂച്ചുവിലങ്ങിട്ട ബൌളര്‍മാര്‍
Sports

അവസാന ഓവറില്‍ ധോണിക്ക് കൂച്ചുവിലങ്ങിട്ട ബൌളര്‍മാര്‍

admin
|
6 May 2018 1:42 AM GMT

പത്ത് മത്സരങ്ങളില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചാലും ഒരു മത്സരത്തിലെ പരാജയമാകും ചര്‍ച്ചയാകുക എന്ന പൊതുതത്വത്തെ ശരിവയ്ക്കുന്നതായിരുന്നു സിംബാബ്‍വേക്കെതിരായ ആദ്യ ട്വന്‍റി20 മത്സരത്തില്‍

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളെന്ന വിശേഷണം ഏകദിന നായകന്‍ ധോണിയെ സംബന്ധിച്ചിടത്തോളം പലപ്പോഴും ഒരു വെല്ലുവിളിയാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മത്സരങ്ങളില്‍ അവസാന ഓവറിനായി കരുതിയിരിക്കുക എന്നതാണ് ധോണിയുടെ നയം. വിക്കറ്റ് കാത്ത് സൂക്ഷിച്ച് അവസാന ഓവറില്‍ 15 അതിലധികമോ റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് നീളുമ്പോള്‍ മാനസികമായ ഒരു മേല്‍ക്കോയ്മ ബാറ്റ്സ്മാന് ലഭിക്കുമെന്ന ധോണിയുടെ നിലപാടിനോട് അടുത്തിടെ യോജിച്ചത് ഒരു കാലത്ത് ദക്ഷിണാഫ്രിക്കയുടെ മികച്ച ഫിനിഷര്‍മാരിലൊരാളായ സുലു എന്ന ലാന്‍സ് ക്ലൂസ്നറാണ്. പത്ത് മത്സരങ്ങളില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചാലും ഒരു മത്സരത്തിലെ പരാജയമാകും ചര്‍ച്ചയാകുക എന്ന പൊതുതത്വത്തെ ശരിവയ്ക്കുന്നതായിരുന്നു സിംബാബ്‍വേക്കെതിരായ ആദ്യ ട്വന്‍റി20 മത്സരത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാനാകാത്തതിന് ധോണിക്കു നേരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍. അവസാന ഓവറില്‍ ധോണിയെ പിടിച്ചുകെട്ടിയ ചില ബൌളര്‍മാരെ പരിചയപ്പെടാം.

കഗിസോ റബാഡ ( ദക്ഷിണാഫ്രിക്ക)

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഇരുരാഷ്ട്രങ്ങളും തമ്മിലൂള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് കേവലം പത്ത് റണ്‍സ്. ധോണിയുടെ വിക്കറ്റെടുത്ത റബാഡ ഇന്ത്യന്‍ ജയത്തിനും തടയിട്ടു. 30 പന്തുകളില്‍ നിന്നും 31 റണ്‍സായിരുന്നു

ജെയിംസ് ഫ്രാങ്ക്ളിന്‍ ( ന്യൂസിലാന്‍ഡ്)

2012ല്‍ ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്‍റി20 യില്‍ മത്സരം അവസാന ഓവറിലേക്ക് എത്തിക്കുക എന്ന തന്‍റെ പതിവ് തന്ത്രം ഫലപ്രദമായി ധോണി നടപ്പിലാക്കി. കൂറ്റനടികള്‍ അവസാന ഓവറിലേക്ക് മാറ്റി സിംഗിളുകള്‍ കൊണ്ട് സ്കോര്‍ ചലിപ്പിക്കുകയായിരുന്നു മഹി. എന്നാല്‍ അവസാന ഓവറില്‍ വിജയത്തിന് ഒരു റണ്‍ അകലെ വച്ച് ഇന്ത്യയെയും ധോണിയെയും വരിഞ്ഞുകെട്ടാന്‍ ഫ്രാങ്കിന്‍റെ മീഡിയം പേസിന് കഴിഞ്ഞു. 23 പന്തില്‍ നിന്നും 22 റണ്‍സുമായി അജയ്യനായി നിന്നെ ധോണിയുടെ പദ്ധതികള്‍ ആദ്യമായി പരാജയപ്പെട്ട അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു ഇത്.

ലതീഷ് മലിങ്ക ( ശ്രീലങ്ക)

2014 ട്വന്‍റി20 ലോകകപ്പിലെ കലാശമത്സരമായിരുന്നു വേദി. കൊഹ്‍ലിയുടെ കാരുണ്യത്തില്‍ 19 ഓവറില്‍ 123 എന്ന സ്കോഖിലായിരുന്ന ഇന്ത്യയുടെ പ്രതീക്ഷ അവസാന ഓവറില്‍ ക്രീസിലുണ്ടായിരുന്ന നായകനിലായിരുന്നു. എന്നാല്‍ മലിങ്കയുടെ ആദ്യ അഞ്ച് പന്തുകളില്‍ ധോണി നേടിയത് കേവലം മൂന്ന് റണ്‍സ്. ഇന്ത്യ പടുത്തുയര്‍ത്തിയ 130 റണ്‍സ് വിജയകരമായി മറികടന്ന് ലങ്ക കപ്പിന് ഉടമകളായി

അശീഷ് നെഹ്റ ( സണ്‍റൈസേഴ്സ് ഹൈദരബാദ്)

ഇത്തവണത്തെ ഐപിഎല്ലിലായിരുന്നു നെഹ്റയും ധോണിയും അവസാന ഓവറില്‍ മുഖാമുഖം കോര്‍ത്തത്. ധോണിക്കും റൈസിങ് പൂനൈ ടീമിനും ജയിക്കാന്‍ വേണ്ടിയിരുന്നത് 14 റണ്‍സ്. ഇന്ത്യക്കാരുടെ പോരില്‍ വിജയം നെഹ്റ എന്ന വെറ്ററന്‍ താരത്തിനായിരുന്നു.

Similar Posts